എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ മാലിന്യ മുക്തം ശുചിത്വ കേരളം (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യ മുക്തം ശുചിത്വ കേരളം (ലേഖനം)

പണ്ടുകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന് കാര്യത്തിൽ നല്ല ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം എന്നത് ഒരു സംസ്കാരമാണ്. ആരോഗ്യം പോലെ തന്നെ ഒരു വ്യക്തി സമൂഹത്തിൽ ഇടപഴകുന്ന തും ശുചിത്വവും ഏറെ പ്രധാനമാണ്. ആരോഗ്യം ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറ്റവും മുൻപന്തിയിൽ നമ്മുടെ കൊച്ചു കേരളം നിൽക്കുന്നു. ഇതിന് അടിസ്ഥാനമായി ഗ്രീൻ പ്രോട്ടോകോൾ എന്ന പദ്ധതി നിലനിൽക്കുന്നു. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ മുൻപന്തിയിലാണെന്ന് നാമെല്ലാവരും അവകാശപ്പെടുമ്പോഴും ശുചിത്വത്തിന് കാര്യത്തിൽ നാം ഏറെ പുറകിൽ ആണെന്ന് കണ്ണുതുറന്നു നോക്കിയാൽ അറിയാം. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? നമ്മൾ മലയാളികൾക്ക് വ്യക്തിശുചിത്വം ഏറെ പ്രാധാന്യം കൽപ്പിക്കുന്നു. അതേ മലയാളി പൊതു ശുചിത്വത്തിനും പരിസര ശുചിത്വത്തിനും ഇത്ര ശ്രദ്ധ പുലർത്തുന്നില്ല. നമ്മുടെ ബോധ നിലവാരത്തെയും കാഴ്ചപ്പാടിനെയും പ്രശ്നമാണിത്. ആരും കാണാതെ പൊതുവഴിയിൽ മാലിന്യം തള്ളുക അതുപോലെതന്നെ വ്യവസായശാലകളിൽ നിന്ന് വ്യവസായശാലകളിൽ നിന്നും അറവുശാലകളിൽ നിന്നും ആശുപത്രിയിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും നിരവധിയിടങ്ങളിൽ നമുക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ശുദ്ധമായ വെള്ളം മലിനമാക്കുന്നു.,, ശുചിത്വ കേരളം സുന്ദര കേരളം,, എന്ന വാക്കിന് നാം എല്ലാവരും ഒരുപോലെ മനസ്സുവെച്ചാൽ മാലിന്യ കേരളം മുക്തം ആക്കാം. ഇപ്പോഴുള്ള പകർച്ച വ്യാധിക്ക് കാരണം നാം തന്നെയാണ്. ശുചിത്വമില്ലായ്മ കിട്ടിയ പ്രതിഫലം ആണ്. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന അങ്ങാടികളും വൃത്തിഹീനമായ സ്ഥലങ്ങളും ഗ്രാമ നഗര വ്യത്യാസമില്ലാതെ നമ്മളെ തന്നെ നോക്കുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കുമറിയാം ആരും അത് ശ്രദ്ധിക്കാതെ പോകുന്നു. പാഴ് വസ്തുക്കൾ മാലിന്യം ആണെങ്കിലും നമ്മുടെ ജീവിതം നഷ്ടപ്പെടുത്തുന്നു. കഴിഞ്ഞ വർഷം നടന്ന പ്രളയം എന്ന മഹാമാരി അതിനുദാഹരണമാണ്. കാരണം നമ്മൾ പൊതുസ്ഥലങ്ങളിൽ ഒഴിവാക്കിയ മാലിന്യങ്ങൾ അതെല്ലാം പുഴയിലും തോടുകളിലും മറ്റും എത്തിച്ചേരുന്നു. അത് പ്രണയം വന്നതോടെ നമ്മുടെ അടുത്തേക്ക് തിരിച്ചു വന്നു. നമ്മൾ പ്രകൃതിയെ എത്ര ചൂഷണ പെടുത്തിയാൽ ഉം അതിൽനിന്നും നമുക്ക് തിരിച്ചടി ലഭിക്കും. അതോടെ ഒരു വ്യക്തി മാത്രമല്ല ഒരു സമൂഹം ഒന്നടങ്കം എല്ലാ വിപത്തുകളും ഇരയാകുന്നു. സുന്ദരമാം പ്രകൃതിയെ നമ്മൾ മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് നിറ കാത്തിരിക്കുക. നല്ല നാളെക്കായി പ്രഖ്യാപനങ്ങളും മുദ്രാവാക്യങ്ങൾ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ ഓഫീസുകൾ സ്ഥാപനങ്ങൾ ഗ്രാമങ്ങൾ പൊതുസ്ഥലങ്ങൾ എന്നിവ ശുചിത്തം ഉള്ളവരാകണം അതിന് നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട് തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്വമുണ്ട് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു സുചിത്വ സമൂഹമായി മാറാനും നമുക്ക് കഴിയും.

റിദാൻ - കെ
4 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം