എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ തുരത്താം പകർച്ചവ്യാധികളെ

Schoolwiki സംരംഭത്തിൽ നിന്ന്


ത‍ുരത്താം പകർച്ചവ്യാധികളെ (ലേഖനം)

ലോകത്തെ തന്നെ വിഴ‍ുങ്ങാനും കാൽകീഴിലാക്കാനും ശക്തിയുള്ള കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണിന്ന് നമ്മൾ.


കൊറോണ.... കോവിഡ്.... എങ്ങും അതേ കേൾക്കാനൊള്ളൂ. ഇത്തവണത്തെ മധ്യവേനലവധി വീടിനകത്തായി. പരീക്ഷകളും മാറ്റി വെച്ചു. ഇന്ന് ലോകം മുഴുവൻ ഈ വൈറസിനെ പ്രതിരോധിക്കാൻ വീട്ടിലിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ നമ്മൾ ശുചിത്വത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കോവിഡിനെതിരെയുള്ള ജാഗ്രതയിൽ ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, കോളറ, മലേറിയ തുടങ്ങിയ പകർച്ചവ്യാദികളിലും നാം ആശ്രദ്ധരാ വരുത്. ഇനി വരുന്നത് മഴക്കാലമാണ്.നമ്മൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ചിരട്ടകൾ, ടയറുകൾ തുടങ്ങിയ മാലിന്യങ്ങളിലെല്ലാം മഴവെള്ളം കെട്ടി നിൽക്കും. ഈ മലിനജലത്തിലാണ് കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. ഇതിനെ തുരത്താനായി ആഴ്ച്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുക.


ശരീരത്തിന് പ്രതിരോധശേഷി ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ആരോ ഗ്യവാനായിരുന്നാൽ ഒരു പരിധി വരെ രോഗത്തെ ചെറുത്ത് നിൽക്കാനാകും. ഭക്ഷണത്തിൽ ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ, എന്നിവ ഉൾപ്പെടുത്തുക, ധാരാളം വെള്ളം കുടിക്കുക, ഫാസ്റ്റ് ഫുഡുകൾ, ബേക്കറികൾ തുടങ്ങിയവ ഒഴിവാക്കുക. ശാരീരിക വ്യായാമം ചെയ്യുക. വൈകുന്നേരങ്ങളിൽ വീട്ടുമുറ്റത്ത് പലവിധ കളികളിൽ ഏർപ്പെടുക. ഇത് ശാരീരിക ആരോഗ്യത്തിനും മാനസിക ഉല്ലാസത്തിനും വളരെ നല്ലതാണ്.

ആരോഗ്യപ്രർത്തകരുടെ നിർദേശങ്ങളനുസരിച്ചു കൊണ്ട് ആരോഗ്യമുളള നാളേക്കു വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിക്കാം.


നിഹ് ല . K
4 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം