പ്രളയം വന്നു....
ദൈവത്തെ കാത്തിരുന്നില്ല,
കിട്ടിയ തോണിയിൽ കയറി രക്ഷപ്പെട്ടു!
പട്ടിണി വന്നു... ആചാരം നോക്കിയില്ല,
കിറ്റുകൾ ഞങ്ങൾ രണ്ട് കൈയ്യും നീട്ടി വാങ്ങി!
മഴ മാറി, മാനം തെളിഞ്ഞു,
വയറുനിറഞ്ഞു,
അപ്പോൾ,
ദൈവം തിരിച്ചുവന്നു, ആചാരം തിരക്കിട്ട് വന്നു,
കൈത്താങ്ങ് മനുഷ്യൻ ശത്രുവായി!