നിപ്പയെ തുരത്തിയ നമ്മൾ
പ്രളയത്തിൽ ജ്വലിച്ചവർ നമ്മൾ
കാര്യങ്ങൾ സീരിയസ്സായി
കണ്ടാലത് ഗുണമാണെ
ആരോഗ്യ വകുപ്പിന്റെ വാക്കോ
അനുസരിച്ചെന്നാൽ നേട്ടം
ഈ രോഗം നാട്ടീന്നു പോകാൻ
മാലോകരോന്നായ് ചേരാം
അങ്ങട്ട് പോയി ഇങ്ങട്ട് പോയി
തമ്മിൽ തമ്മിൽ കൂട്ടം കൂടി
രോഗം പരത്താതെ നോക്കാം
വാട്ട്സ്ആപ്പ് ഫേസ്ബുക് നോക്കാം
കൂടാൻ വാട്സാപ്പ് ഫേസ്ബുക്കുമാകാം
കൊറോണയെ തുരത്തും നമ്മൾ
ഒറ്റക്കെട്ടായി അതിജീവിക്കും നമ്മൾ