എ.എം.എൽ.പി.എസ്. പാലക്കാട്/അക്ഷരവൃക്ഷം/അമ്മുവിന്റെ അവധിക്കാലം

അമ്മുവിന്റെ അവധിക്കാലം

കൊറോണ വൈറസ് കാരണം സ്കൂളൊക്കെ നേരത്തേ അടച്ചിരുന്നു. അമ്മു കളിയും ചിരിയുമായി ദിവസങ്ങൾ കഴിച്ചുകൂട്ടി. അമ്മു രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. അവളുടെ വീടിനടുത്തൊരു കുറ്റിപ്പുര പണിതിരുന്നു. അവൾ അതിലാണ് കളിക്കാറ്. അങ്ങനെ ഒരു മാസം കടന്നുപോയി. വിഷുവെത്തി. അന്നു രാവിലെ അമ്മു ഉണർന്നു. കുളിച്ച ശേഷം അച്ഛൻ വാങ്ങിത്തന്ന കുഞ്ഞുടുപ്പിട്ട് അവൾ അമ്മയുടെ അരികിലെത്തി. അവൾ അമ്മയോട് ചോദിച്ചു. "എവിടെ അമ്മേ കൊന്നപ്പൂവ്?". അമ്മ മൊബൈലിൽ ടൗണിന്റെ ചിത്രം കാണിച്ചുകൊടുത്തു. "ആളുകളൊക്കെ വീട്ടിലിരിക്കുകയാണ്. ഒരു കട പോലും തുറന്നിട്ടില്ല. ഇവിടെ അടുത്തൊന്നും കൊന്നമരമില്ല" അമ്മ പറഞ്ഞു. അവൾക്ക് സങ്കടമായി. "എന്താ മുത്തശ്ശീ ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം?" അവൾ ചോദിച്ചു. "അതെന്താന്ന് വെച്ചാൽ പണ്ടുണ്ടായിരുന്ന ചക്കയും മാങ്ങയും പപ്പായയും പിൽക്കാലത്ത് വിഷമടിച്ചുവന്നു. ആതുപോലുള്ള ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ടാണ് ഇത് സംഭവിക്കാൻ കാരണം. അതുകൊണ്ട് നമ്മൾ എപ്പോഴും പറമ്പിലുണ്ടായ ഭക്ഷണം മാത്രമേ കഴിക്കാവൂ". അവൾക്ക് എല്ലാം മനസ്സിലായി. അമ്മു അമ്മൂമ്മയ്ക്ക് വാക്കുകൊടുത്തു. "ഞാൻ ഇനി പറമ്പിലുണ്ടാകുന്ന നല്ല ഭക്ഷണമേ കഴിക്കൂ". അമ്മയുടെ അടുത്തുചെന്ന് അവൾ മുത്തശ്ശി പറഞ്ഞത് പറഞ്ഞുകൊടുത്തു. അപ്പോൾ അമ്മ പറഞ്ഞു: "ചൈനക്കാർ കഴിക്കാൻ പറ്റാത്ത മൃഗങ്ങളേയും മറ്റു വസ്തുക്കളേയും കഴിക്കുന്നത് കൊണ്ടാണ്". അപ്പോൾ അമ്മു പറഞ്ഞു: "ശരി അമ്മേ... ഇനി ഞാൻ നല്ല ഭക്ഷണമേ കഴിക്കൂ".


തമന്ന ബതൂൽ.വി
4 A എ.എം.എൽ.പി.എസ്. പാലക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ