എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം

മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി. എല്ലാ വിധ സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന ഒന്നാണിത്. ഇതൊരു ജൈവഘടനയാണ്. മനുഷ്യൻ കഴിയുന്നത് പ്രകൃതിയെ ആശ്രയിച്ചാണ്. വനങ്ങൾ വെട്ടിനശിപ്പിക്കുന്നതും മലകൾ ഇടിച്ച് നിരപ്പാക്കുന്നതും ചെയ്യുന്നതിലൂടെ പരിസ്ഥിതിക്ക് പല മാറ്റങ്ങളും സംഭവിക്കുന്നു.
സുനാമി, മലയിടിച്ചിൽ, കൊടുങ്കാറ്റ് എന്നിവയെ മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്നു. മനുഷ്യൻ്റെ പ്രവർത്തനത്തിലൂടെ ധാരാളം ഹാനികരമായ പ്രശ്നങ്ങൾ പരിസ്ഥിതിയിൽ ഉണ്ടാവുന്നു.പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ വലിച്ചെറിയുന്നതിലൂടെ മണ്ണിന് നാശം സംഭവിക്കുന്നു. വനങ്ങൾ ഉള്ളതുകൊണ്ടാണ് നമുക്ക് മഴ ലഭിക്കുന്നത്. അതിനാൽ മരങ്ങൾ വെട്ടിമുറിക്കരുത്. " മരം ഒരു വരം "

ദിൽന റുഫൈദ
3 എ എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം