എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/മണിക്കുട്ടന് വന്ന അസുഖം

Schoolwiki സംരംഭത്തിൽ നിന്ന്
മണിക്കുട്ടനു വന്ന അസുഖം

മണിക്കുട്ടൻ പ്രഭാതകൃത്യങ്ങൾ ഒക്കെ കഴിഞ്ഞ് സ്ക്കൂളിലേക്ക് പോകാൻ ഒരുങ്ങുകയായിരന്നു. ഇറങ്ങുമ്പോഴാണ് തലേ ദിവസം അച്ഛൻ കൊണ്ടുവന്ന കടലമിഠായിയുടെ കാര്യം ഓർമ്മ വന്നത്. അവൻ ഓടിച്ചെന്ന് അമ്മയോട് മിഠായി ചോദിച്ചു.അമ്മ അത് എടുത്ത് കൊടുത്തു. അവനത് വായിലിട്ട് കഴിഞ്ഞതും പല്ല് വേദന വന്നു. അവൻ വേദന കൊണ്ട് ഉറക്കെ കരഞ്ഞു.അമ്മ ആശ്വസിപ്പിച്ചു കൊണ്ടിരിന്നു. അവൻ വേദന കാരണം അതൊന്നും കേട്ടില്ല. നമുക്ക് ഡോക്ടറെക്കാണാൻ പോകാം.അവർ ഡോക്ടറുടെ അടുത്തെത്തി. ഡോക്ടറോട് അസുഖം പറഞ്ഞപ്പോൾ, ഡോക്ടർ ചിരിച്ചു കൊണ്ട് ചോദിച്ചു "പല്ല് തേക്കാറില്ലേ? " <
അവൻ തല താഴ്ത്തി ഇരുന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു, "ഞാൻ പറയുംപോലെ നീ ചെയ്താൽ ഒരു പരിധി വരെ നിന്റെ അസുഖം സുഖപ്പെടും. ഒന്ന്, എന്നും രാവിലേയും രാത്രിയും പല്ല് തേക്കണം. രണ്ട്, ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും വായും കൈകളും നന്നായി കഴുകണം. മൂന്ന്, ആഴ്ച്ചയിൽ ഒരിക്കലെങ്കിലും നഖങ്ങൾ മുറിക്കണം.നാല്, അലക്കിയ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. അഞ്ച്, ഔഷധ ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കണം. ആറ്, ധാരളം വെള്ളം കുടിക്കണം". <
ഇതെല്ലാം കേട്ടപ്പോൾ അവ നോർത്തു, ഇതെല്ലാം എന്റെ മാതാപിതാക്കൾ എന്നെ ഉപദേശിക്കാറുണ്ടായിരുന്നല്ലോ! ഞാൻ അനുസരിക്കാത്തതു കൊണ്ടാണല്ലോ എനിക്ക് അസുഖം വന്നത്! "ഇനി മുതൽ ഞാനെല്ലാം കൃത്യമായി അനുസരിക്കും". അവൻ ഡോക്ടറോട് നന്ദി പറഞ്ഞു. അവർ മരുന്ന് വാങ്ങി വീട്ടിലേക്ക് പോയി. അന്ന് മുതൽ അവൻ എല്ലാ കാര്യവും വൃത്തിയായി ചെയ്ത് നല്ല കുട്ടിയായി വളർന്നു.

ഹനൂന
1ബി എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ