എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/നല്ല നാളേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്ക്
      മഴ ശക്തമായി തുടർന്നു കൊണ്ടേയിരുന്നു. മഴ തനിച്ചായിരുന്നില്ല. പതിവ് പോലെ ചങ്ങാതികളായ ഇടിയും മിന്നലുമുണ്ടായിരുന്നു. മഴ ചൊരിയുന്ന നേർത്ത തണുപ്പിൽ അശോക് സ്കൂളിൽ പോകേണ്ട കാര്യം മറന്ന് അവൻ്റെ നിദ്ര തുടർന്നു കൊണ്ടേയിരുന്നു.എന്നാലും അമ്മയുടെ അവസാന   വിളിയും കഴിഞ്ഞു എന്നോർത്തപ്പോൾ അവൻ പതിയെ കിടക്കയിൽ നിന്നും തലപൊക്കി.ഒരു ചെറിയ വെറുപ്പോടെ അവൻ എഴുന്നേറ്റ് അടുക്കളയിലേക്ക് നീങ്ങി.അവിടെ നിന്ന്

തുറന്നു വെച്ച പാത്രത്തിൽ നിന്നും രണ്ട് ദോശയെടുത്ത് ആർത്തിയോടെ കഴിച്ചു. യൂനിഫോം ധൃതിയിൽ ധരിച്ച് ബാഗെടുത്ത് സ്കൂളിലേക്ക് നീങ്ങി. അവൻ്റെ ക്ലാസിലെ രണ്ട് കുട്ടികളെ വഴിയരികിൽ വെച്ച് കണ്ടുമുട്ടി ." അശോക് ഇന്നും കുളിച്ചില്ലല്ലേ" "എന്താ എന്നും കുളിച്ചിട്ട് ...."അവൻ പരിഹാസത്തോടെ ചോദിച്ചു. "എന്നാൽ പല്ലെങ്കിലും വൃത്തിയാക്കാമായിരുന്നു'" അവൻ അതിനൊരു പുഞ്ചിരി മാത്രം മറുപടി നൽകി മുന്നോട്ട് നീങ്ങി.അശോക് എന്നും ഇങ്ങനെയാണ്. അവൻ്റെ ശുചിത്വമില്ലായ്മ മൂലം അവനെ ആരും കൂടെ കൂട്ടില്ലായിരുന്നു. ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം ടീച്ചർ ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ അശോകിന് വല്ലാത്ത വയറ് വേദന' അവൻ്റെ ക്ലാസ് ടീച്ചറും കൂടെ മറ്റ് അധ്യാപകരും ചേർന്ന് അവനെ ഹോസ്പിറ്റലിൽ എത്തിച്ചു. അവൻ്റെ പ്രതിരോധശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സത്യം ഡോക്ടർ അധ്യാപകരെ അറിയിച്ചു.ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിച്ചതുകൊണ്ടും, ശുചിത്വമില്ലായ്മ മൂലവുമാണ് അവനീ രോഗം വന്നത്. ഡോക്ടർ പറഞ്ഞപ്പോൾ ടീച്ചർക്ക് അവൻ്റെ അമ്മയെ കാണാനും അവർക്ക് എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുക്കണമെന്നും ആഗ്രഹമുദിച്ചു. അശോകനാപ്പം ടീച്ചറും അവൻ്റെ വീട്ടിലേക്ക് പോയി <
അവൻ്റെ വീട് കണ്ട് ടീച്ചർ അമ്പരന്നു. വീടു മുഴുവനും വൃത്തിക്കേടായിരുന്നു. ദുർഗന്ധം പരക്കുന്ന പ്രദേശം .കുറച്ച് ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു. കിണറാണെങ്കിൽ കക്കൂസിന് തൊട്ടരി കെ. എല്ലാം ടീച്ചർ നോക്കി കണ്ടിരുന്നത് വളരെ അമ്പരപ്പോടും ദുഖത്തോടെയുമായിരുന്നു. ടീച്ചർ അവൻ്റെ അമ്മയ്ക്ക് അവൻ്റെ അസുഖത്തെപ്പറ്റിയും വീടിൻ്റെ വൃത്തിയെപ്പറ്റിയും എല്ലാം പറഞ്ഞു മനസ്സിലാക്കി .

       "ഞാൻ ഇനി നല്ല വൃത്തിയോടും വെടിപ്പോടും കൂടി മാത്രമേ നടക്കൂ " അമ്മ നിറകണ്ണുകളോടെ ടീച്ചർക്ക് വാക്കു നൽകി
     പുതിയൊരു വീട്ടിൽ നിന്നും പുതിയൊരു അശോകനായി അവൻ സ്കൂളിലേക്ക്  നടന്നകന്നു....
അമീൻ
3ബി എ.എം.എൽ.പി.എസ്. പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ