എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ഒരു ഗ്രാമത്തിൽ മിനു എന്ന മിടുക്കിയായ കുട്ടിയുണ്ടായിരുന്നു. അവൾ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. അവളുടെ കുഞ്ഞു മനസ്സിൽ വലിയ കാര്യങ്ങളാണ് ഉയർന്ന് വരാറുള്ളത്. അവൾ രാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയായി ചായ കുടിച്ചതിന് ശേഷം അടുത്തുള്ള വീടുകളിലെ കൂട്ടുകാരുമായി ചേർന്നിരുന്ന് ഓരോ കാര്യങ്ങൾ സംസാരിക്കുമായിരുന്നു. മിനു കൂട്ടുകാരോട് പറഞ്ഞു, നമ്മൾ കുട്ടികൾക്ക് സമൂഹത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.അവർ അവളെ ശ്രദ്ധയോടെ കേട്ടു. മിനു അവരോട് പറഞ്ഞു തൂടങ്ങി.നമുക്ക് നമ്മുടെ ഗ്രാമത്തെ പകർച്ചവ്യാധിയിൽ നിന്ന് സംരക്ഷിക്കണം. മഴക്കാലമായാൽ ധാരാളം പകർച്ചവ്യാധികൾ വരാൻ ഇടയുണ്ട്.ഇവ പടർത്തുന്നത് പ്രധാനമായും കൊതുകുകളാണ്. കൊതുകുകളെ നശിപ്പിക്കാൻ വെള്ള കെട്ടി നിൽക്കുന്നത് തടയണം. അങ്ങനെ നമ്മുടെ ഗ്രാമത്തെ നമുക്ക് രക്ഷിക്കണം. മിനു പറഞ്ഞു നിർത്തി.അവർ എല്ലാവരും അണിനിരന്നു.അങ്ങനെ ആ ഗ്രാമത്തെ അവർ പകർച്ചവ്യാധിയിൽ നിന്ന് രക്ഷിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ