എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആരോഗ്യമുള്ള ശരീരം മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ് .ശുചിത്വം ആരോഗ്യത്തിന് അത്യാവശ്യമാണ് .ശുചിത്വത്തിന് നാം വളരെ അധികം പ്രാധ്യാനം കൊടുക്കണം .ശുചിത്വം എന്നാൽ "വ്യക്തി ശുചിത്വം"," പരിസര ശുചിത്വം ഇവ രണ്ടുമാണ് .അതായത്

      വ്യക്തി ശുചിത്വം 
വ്യക്തി ശുചിത്വം ഒരു വ്യക്തിയിൽ ഉണ്ടായിരിക്കൽ അത്യാവശ്യമാണ് .അതായത് ആദ്യം നാം നമ്മുടെ ശരീരം വൃത്തിയായി ശൂക്ഷിക്കലാണ് .അതായത് വൃത്തിയുള്ള വസ്ത്രം ധരിക്കണം ,ഭക്ഷണം വൃത്തിയായി സൂക്ഷിക്കണം .പഴയ ഭക്ഷണം കഴിക്കരുത് .വൃത്തിയോട് കൂടെ ഭക്ഷണം കഴിക്കണം (ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും കൈയ് കഴുകുക ),രണ്ട് നേരം പല്ല് തേക്കണം ,നഖം വെട്ടി കൈകൾ വൃത്തിയായി സൂക്ഷിക്കണം ,ടോയ്‌ലറ്റിൽ പോയാൽ കൈ കഴുകണം ,നിത്യവും കുളിക്കണം .ഇത് പോലെയലാം ശരീരത്തെ സൂക്ഷിക്കുക 
      പരിസര ശുചിത്വം  
വ്യക്തി ശുചിത്വത്തിന് പുറമെ പരിസരവും വൃത്തിയായി സൂക്ഷിക്കൽ അത്യാവശ്യമാണ് .വീടും പരിസരവും ചപ്പും ചവറുകളും നിറയുന്നത് ശ്രദ്ധിക്കണം .മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും കത്തിച്ചു അന്ത്യരീക്ഷം മലിനമാക്കുന്നത് സൂക്ഷിക്കുക ,മലിനജലം കെട്ടിനിൽക്കുന്നത് ഒഴിവാക്കി രോഗം പരത്തുന്നത് ശ്രദ്ധിക്കുക .

ഇത് പോലെ പരിസരം വൃത്തിയായി സൂക്ഷിച്ചു ആരോഗ്യമുള്ള പുതിയ തലമുറക്ക് വേണ്ടി നാം ജാഗ്രതരാവുക.. നമ്മുടെ നന്മക്ക് വേണ്ടി നാം നല്ലത് പ്രവർത്തിക്കുക

ഫാത്തിമ അമീറ കെ
2 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം