എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/പരിസ്ഥിതിയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും കൊറോണയും
മനുഷ്യരുടെ കരങ്ങളാൽ വികൃതമാക്കപ്പെട്ട പരിസ്ഥിതിയ്ക്ക് ഒരാശ്വാസമെന്നോണമാണ് കൊറോണയുടെ വരവ്.ലോകത്തെ മനുഷ്യരൊന്നടങ്കം ഈ മഹാമാരിയിൽ അടച്ചു പൂട്ടിയിരിക്കുകയാണ്.പ്രകൃതിയെ മനുഷ്യൻ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുമ്പോഴാണ് കൊറോണ മനുഷ്യരെ പിടികൂടിയത്.വി കസനത്തിന്റെ പേരിൽ പ്രകൃതി വിഭവങ്ങളെയെല്ലാം നശിപ്പിച്ചു കൊണ്ടിരുന്നു. കാടും കുന്നും വയലും ജലാശയങ്ങളും എല്ലാം ...... ഇനി നമുക്ക് ഈ ഭൂമിയി ജീവിക്കാൻ തന്നെ സാധ്യമാണോ എന്ന ആശങ്കയിലെത്തിയിരുന്ന. അന്തരീക്ഷവും ജലാശയങ്ങളും തുടങ്ങി എല്ലാം മലിനീകരിച്ചു കൊണ്ടിരുന്നു, മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന നിലക്ക്. മനുഷ്യൻ മാത്രമല്ല മറ്റു ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് ഈ കൊറോണക്കാലം തെളിയിക്കപ്പെട്ടു. കേവലം കൈകഴുകിയാൽ തുരത്താൻ സാധിക്കുന്ന വൈറസിനെ പേടിച്ച് മനുഷ്യൻ വീടിനുള്ളിൽ കഴിയുമ്പോൾ മറ്റു ജീവജാലങ്ങൾ ഞങ്ങളും ഭൂമിയുടെ അവകാശികളാണെന്ന രീതിയിൽ സ്വതന്ത്രമായി ഭൂമിയിൽ വിഹരിക്കുന്നു .മനുഷ്യന് മാത്രമുള്ളതാണ് പ്രകൃതി എന്ന നിലക്ക് പണത്തിന് വേണ്ടിയുള്ള അവന്റെ കുതിപ്പിൽ എല്ലാം മറന്നു. അതിന് പ്രകൃതി തന്നെ കടിഞ്ഞാൺ. ഇട്ടതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
    ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധത്തിൽ എല്ലാ മേഖലകളും നിശ്ചലമായിരിക്കുന്നു.പ്രകൃതിക്ക് മുറിവേൽപ്പിച്ച മനുഷ്യ കരങ്ങൾ ഇന്ന് Lock down ലാണ്. ഭൂമിയുടെ മുറിവുകൾ ഉണങ്ങാൻ തുടങ്ങി.ജലാശയങ്ങളിൽ തെളിനീര് കണ്ടുതുടങ്ങി.കറുത്ത ജലം ഒഴുകിക്കൊണ്ടിരുന്ന കനോലി കനാൽ ഒരു ഉദാഹരണമാണ് വാഹനങ്ങളാൽ നിറഞ്ഞൊഴുകിയ റോഡുകൾ ശൂന്യമായതോടെ വായു മലിനീകരണം കുറഞ്ഞതുടങ്ങി. ലോകം മുഴുവൻ ഈ മഹാമാരിക്ക് മുമ്പിൽ നിശ്ചലമായപ്പോൾ പ്രകൃതി അതിന്റെ തിരിച്ചുപിടിക്കലിനുള്ള ശ്രമത്തിലാണ്. അതിന്റെ പല തരത്തിലുള്ള നല്ല അടയാളങ്ങളും കണ്ടു തുടങ്ങി.ഇനിയും വികസനത്തിന്റെ പേരു പറഞ്ഞ് മണ്ണും വിണ്ണം ജലാശയങ്ങളും മലിനമാക്കാതിരിക്കാം. വരും തലമുറയ്ക്കായി വശ്യമനോഹരമായ ഈ പ്രകൃതിയെ കാത്തുസൂക്ഷിക്കാ....🍁🍁
അദീബ ഫാത്തിമ
9 C എ.എം.എച്ച്.എസ്സ്.പൂവമ്പായി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം