എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശുചിത്വം അത് എത്ര പ്രധാനമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അത് എത്ര പ്രധാനമാണ്
രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യനെ വേട്ടയാടാൻതുടങ്ങിയിട്ട് ആയിരകണക്കിന് വർഷങ്ങളായി.എല്ലാ രോഗങ്ങളുടെയും കാരണക്കാർ നമുക്ക് ചുറ്റുമുള്ള സൂക്ഷമജീവികളാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.ശുചിത്വമില്ലായ്മ പല അസുഖങ്ങൾക്കും കാരണമാകുന്നു.ഈ കാലത്തിൽ പടർന്ന് പിടിച്ച കോവിഡ് 19 ശുചിത്വമില്ലായ്മ യുടെ ഉദാഹരണമാണ്.ലോകമാകെ പടർന്ന്പിടിച്ച കോവിഡ് 19 ന് കാരണക്കാരൻ കൊറോണ വൈറസ്സാണ്.പല കാലഘട്ടങ്ങളിൽ ഇതേ പോലെ ചില മഹാമാരികൾ ലോകമാകെ പടർന്ന് പിടിച്ചിട്ടുണ്ടു.പ്ലേഗ്ഗ്,കോളറ തുടങ്ങിയ അസുഖങ്ങൾക്കെല്ലാം കാരണം ശുചിത്വമില്ലായ്മയാണ്.എത്ര മനുഷ്യജീവനുകളാണ് കൊറോണ അപഹരിച്ചത്.എന്നിട്ടും നാമൊന്നും പഠിക്കുന്നില്ല.ശുചിത്വം ഒരു ശീലമാക്കണം.എന്തെങ്കിലും അപകടം ഉണ്ടാകുമ്പോഴല്ല ശുചിത്വത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടത്.മാലിന്യങ്ങളാണ് പരിസ്ഥിതിയുടെ ശാപം.ശാസ്ത്രീയമായരീതിയിൽ മാലിന്യങ്ങളെസംസ്ക്കരിക്കണം.പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ സർവ്വനാശതിതിലേയ്ക്കാണ് നാം പൊയ്ക്കൊണ്ടിരുക്കുന്നത്.ഈ വിപത്തിൽ നിന്ന്പ്രകൃതിയെ രക്ഷിയ്ക്കാൻ മനുഷ്യനേ കഴിയൂ.
അനുജിത ബി എസ്സ്
10 F എ എം എച്ച് എസ്സ് എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം