എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/മഹാമാരി എന്ന വെല്ലുവിളി

മഹാമാരി എന്ന വെല്ലുവിളി
ഇന്നു മാനവരാശി നേരിടുന്ന ഒരു വെല്ലുവിളിയാണ് കോവിഡ്-19 എന്ന മഹാമാരി.സമ്പന്നരാജ്യങ്ങൾ പോലും പകച്ചു നിൽക്കുമ്പോൾ

ആ പട്ടികയിൽപ്പെടാത്ത നമ്മുടെ ഇന്ത്യയും കൊച്ചു കേരളവും വളരെ സമർത്ഥമായി ശാസ്ത്രീയമായി അതിനെ നേരിടുന്നു.ഇതിനായി കഠിന പ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും,പോലീസ് ഉദ്യോഗസ്ഥർക്കും,കുുടുംബശ്രീപ്രവർത്തകർക്കും അവരെ നയിക്കുന്ന സർക്കാരിനും,മറ്റു സാമൂഹ്യപ്രവർത്തകർക്കും നമുക്കു അഭിവാദ്യമർപ്പിക്കാംശുചിത്വം,പരിസ്ഥിതി സംരക്ഷണം,രോഗപ്രതിരോധനം എന്നിവയിൽ വിദ്യാർത്ഥികളായ നാം ഓരോർത്തരും ശ്രദ്ധിക്കേണ്ടതാണ്.നമ്മുടെ ശാരീരിക-മാനസിക ആരോഗ്യം നാം ജീവിക്കുന്ന

ചുറ്റുപാട്,കഴിക്കുന്ന ആഹാരം,പാലിക്കുന്ന ശീലങ്ങൾ എന്നിവയെ ആശ്ര-യിച്ചിരിക്കുന്നു.വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ശരീരശുദ്ധി,വസ്ത്രശുദ്ധി 

എന്നിവ നമ്മൾ ശ്രദ്ധിക്കണം.വീടും പരിസരവും മാലിന്യമുക്തമായിരിയ്ക്കണം

                                   .രോഗപ്രതിരോധത്തിനായി ശരിയായ ഭക്ഷണശീലങ്ങൾ പാലിക്കേണ്ടതാണ്.ഇതിന്റെ ഭാഗമായി നമുക്കു ആവശ്യമുള്ള

പച്ചക്കറികൾ നമ്മൾ തന്നെ കൃഷി ചെയ്തെടുക്കേണ്ടിയിരിക്കുന്നു.ദാരിദ്ര്യത്തിന്റെ ചൂടറിഞ്ഞിട്ടുള്ള ഭാരതീയരായ നാം വെല്ലുവിളികളെ ധീരതയോടും ക്ഷമയോടും കൂടി നേരിടാൻ പ്രാപ്തരാണ്.നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.ജയ് ഹിന്ദ് !

അർജ്ജുൻ ആർ
6A എ എം എച്ച് എസ്സ് എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം