മഹാമാരി
--------------
വന്നൊരു മഹാമാരി - മനുഷ്യനെ
ഒന്നിപ്പിക്കാനൊരു ദൗത്യവുമായ്
അകലാം നമുക്കകലേക്ക്
അടുക്കാനായ് നല്ല മനസ്സുമായി
ശുചിത്വം നമുക്ക് പാലിക്കാം
നിർദ്ദേശങ്ങളനുസരിക്കാം.
ജാഗ്രത
---------------
ഡിസംബറിൻ അന്ത്യനാളിൽ
അങ്ങ് വുഹാനിൽ നിന്നൊരു - മഹാമാരി
ഇറ്റലിയും കടന്നിങ്ങെത്തിയല്ലോ
- ഭയപ്പെടേണ്ട
രണ്ടു നേരം കുളിക്കുവാനും
ചൂടുവെള്ളം കുടിക്കുവാനും
മടിയരാകും മനുഷ്യർക്കൊരു
മനസ്സാകും കുടക്കീഴിൽ
ഒരുമയോടെ നിന്നിടാനായ്
വന്നതാണീ മഹാമാരി...?