എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മഹാമാരി

നാം ആരും പ്രതീക്ഷിക്കാത്ത സാഹചര്യത്തിലാണ് ഒരു മഹാമാരി വന്ന് ഭൂമിയിൽ പതിച്ചത്.ഞങ്ങളുടെ വേനൽലവധിക്കും വാർഷിക പരീക്ഷക്കും അത് കോട്ടം വരുത്തിയപ്പോഴും ഇതൊരു മഹാമാരിയാണെന്ന തിരിച്ചറിവ് ഞങ്ങൾക്ക് ഇല്ലായിരുന്നു.പതിയെ കോറൊണ എന്ന പേരിൽ അവൻ വളർന്നു. ആളുകളെ ഭയപ്പെടുത്തി അവൻ പകുതിയോളം രാജ്യത്തെ തന്റെ പിടിയിലാക്കി.ഒട്ടുംവൈകാതെ മനുഷ്യനെ അവന്റെ ഇരയാക്കി. അങ്ങനെ ലോകം മുഴുവൻ കോറൊണയുടെ ഭീതിയിലായി. എണ്ണമറ്റ ആളുകളെ അവൻ ഒരു ദിവസം കൊന്നൊടുക്കി .ആദ്യമായാണ് ഒരു അണു ലോകത്തെ ഇങ്ങനെ തളർത്തിയത് അതുകൊണ്ടുതന്നെ മനുഷ്യരും ഇതിനെതിരെ പോരാടാൻ തീരുമാനിച്ചു.അങ്ങനെ ഓരോ രാജ്യത്തെയും ഡോക്ടർമാർ അവരുടെ ദൗത്യം ഏറ്റെടുത്തു.പക്ഷെ ആളുകളുടെ തിരക്കേറിയ ജീവിതത്തിൽ പൂരിഭാഗം പേരും ഇതിനെ നിസാരമായി കണ്ടു. അപ്പോഴേക്കും രോഗികളുടെ എണ്ണം വർധിച്ചു.അങ്ങനെ പല രാജ്യങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചു.പക്ഷെ ഈ തീരുമാനം പലർക്കും പല രീതിയിൽ ആണ് അനുഭവപ്പെട്ടത്.ഇതൊക്കെ മനസ്സിലാക്കി തന്നെ അധികൃതർ പ്രവർത്തിച്ചു.മഹാമാരിയെ വെല്ലാനായി ഉറക്കം ഒഴിവാക്കി പൊലീസുകാർ.നാടും നഗരവും ഇന്ന് പ്രതീക്ഷയിലാണ് ഈ കഥയുടെ അന്ത്യത്തിനായി.

ഐശ്വര്യ ലക്ഷ്മി
നാലാം ക്ലാസ് സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം