എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


നമ്മൾ വസിക്കുന്ന ചുറ്റുപാടും ജീവജാലങ്ങളും അടങ്ങുന്നതാണ് നമ്മുടെ പരിസ്ഥിതി. കളകളം പാടുന്ന പുഴകളും പാട്ടു പാടുന്ന കിളികളും അനേകം ജീവജാലങ്ങളും കൊണ്ട് സമ്പന്നമാണ് പരിസ്ഥിതി. പച്ചവിരിച്ച പാടങ്ങളും അവിടെ കൃഷിചെയ്യുന്ന കൃഷിക്കാരും സമ്പൽ സമൃദ്ധമായ ഒരു ലോകംഈ ഓർമ്മകളിൽ മാത്രം ആകുമോ എന്നത് ചിന്തിക്കേണ്ടതാണ്. "ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാദ്ധ്യമോ "..... എന്ന സുഗതകുമാരി ടീച്ചറിന്റെ കവിത ഈ കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ജലം, വായു, വനം ഇവയൊക്കെ പരിസ്ഥിതി നമുക്ക് തന്ന വരദാനങ്ങളാണ്. ഇവയൊക്കെ ഇന്ന് മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ അത്യാഗ്രഹം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം , മണ്ണെടുപ്പ് വനനശീകരണം തുടങ്ങിയ വ പരിസ്ഥിതിയെ വീണ്ടും നശിപ്പിക്കുന്നു. ഇവയുടെ ഫലമായിട്ടാണ് കാലവർഷം എന്ന മഴക്കാലം പ്രളയകാലമായി മാറുന്നത്. ഇവയെ ചെറുക്കാൻ , പരിസ്ഥിതിയെ സംരക്ഷിക്കാൻ വരുന്ന തലമുറയെ രക്ഷിക്കാൻ കുട്ടികളായ നമ്മെ കൊണ്ട് ചെയ്യാനാവുന്ന കാര്യങ്ങൾ നമുക്കും ചെയ്യാനാവും. പ്ലാസ്റ്റിക്കാന്റെ അമിത ഉപയോഗം കുറക്കാനും ആഗോള താപനം എന്ന മഹാ വിപത്തിനെ നേരിടാൻ മരങ്ങൾ വെച്ച് പിടിപ്പിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്താനും നമുക്ക് സാധിക്കും.......


ഭൂമിക്കൊരു ചരമഗീതം എന്ന് ONV കുറുപ്പ് എഴുതിയത് ഓർത്തു കൊണ്ട് നമ്മുടെ പരിസ്ഥിതിയെ കാത്ത് രക്ഷിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. "ഐക്യമത്യം മഹാബലം " എന്നാണല്ലോ .....

മിത്ര കെ ഉണ്ണി
4 ക്ലാസ് എ ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം