ഉള്ളടക്കത്തിലേക്ക് പോവുക

എൽ പി എസ് കഴിവിലങ്ങ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ദിനാചരണങ്ങൾ

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്
10-08-2022 ബുധൻ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികൾ ആഗസ്റ്റ് 10 മുതൽ ആരംഭിച്ചു. ബുധനാഴ്ച സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ ഒരു പരിപാടി നടന്നു ആറ് മീറ്റർ നീളമുള്ള വെളുത്ത തുണി വലിച്ചുകെട്ടി ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഒപ്പ് ചാർത്തി. ബഹുമാനപ്പെട്ട വാർഡ്മെമ്പർ ശ്രീ സഞ്ജയ് ശാർക്കര തൻറെ ഒപ്പ് ചാർത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ വികസന സമിതി അംഗങ്ങളായ മനോജ് പി ആർ, ബാലൻ,ഹോമിയോ ഡോക്ടർ, അധ്യാപകർ, കുട്ടികൾ, പിടിഎ പ്രസിഡണ്ട്, എംപി ടി എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവർ കൈയൊപ്പ് ചാർത്തി.
ഗാന്ധിമരം നടൽ
11-08-2022 വ്യാഴാഴ്ച രാവിലെ കൃത്യം 10.15ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ രണ്ടാമത്തെ പ്രവർത്തനം സ്കൂളിൽ നടന്നു. ഗാന്ധിമരം എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ ഒരു ഫലവൃക്ഷത്തൈ നടൽ ബഹുമാനപ്പെട്ട വാർഡ് മെമ്പർ സഞ്ജയ് ശാർക്കരയും ബഹുമാനപ്പെട്ട O S A പ്രസിഡണ്ട് പി സി രാജനും ചേർന്ന് ഫലവൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയ വികസന സമിതി അംഗങ്ങളായ ശിവദാസ്, ജിത്ത് മണ്ടത്തറ , എം പി ടി എ പ്രസിഡണ്ട്, പി ടി എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കുചേർന്നു.
ഭരണഘടനയുടെ ആമുഖം വായിക്കൽ
12-08-2022 വെള്ളിയാഴ്‌ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായുള്ള മൂന്നാം ദിവസത്തെ പ്രവർത്തനം എന്നത് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അസംബ്ലിയിൽ ഒരു കുട്ടി വായിക്കുകയും മറ്റു കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ആണ്. പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ പരിപാടി നടന്നു.
വീടുകളിൽ ദേശീയ പതാക ഉയർത്തുന്നു
13-08-2022 ശനിയാഴ്‌ച രാവിലെ 9 മണിക്കുള്ളിൽ ഓരോ കുട്ടിയുടെ വീട്ടിലും പതാക ഉയർത്തി. ഈ പതാക തിങ്കളാഴ്ച മാത്രമേ അഴിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവും നൽകിയിരുന്നു.
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനത്തിൽ  കൃത്യം  9 മണിക്ക് സ്‌കൂൾ അങ്കണത്തിൽ വച്ച് പതാക ഉയർത്തൽ നടന്നു.   ബഹുമാനപ്പെട്ട വാർഡ് മെമ്പർ സഞ്ജയ് ശാർക്കര , O S A  പ്രസിഡണ്ട് പി സി രാജൻ, വിദ്യാലയ വികസന സമിതി അംഗങ്ങളായ ശിവദാസ്, ജിത്ത് മണ്ടത്തറ , മനോജ് പി. ആർ, ബാലൻ, വിജയലക്ഷ്‌മി, പി ടി എ -  എം പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കുചേർന്നു.