Schoolwiki സംരംഭത്തിൽ നിന്ന്
1924 ൽ സ്ഥാപിതമായ സ്കൂൾ അന്നത്തെ കോഴിക്കോട് ജില്ലയിൽ പൊന്നാനി താലൂക്കിൽ സൗത്ത് മലബാർ ഡിസ്റ്റിക് എഡ്യൂക്കേഷണൽ ഓഫീസിന്റെ അധികാരപരിധിയിലാണ് പ്രവർത്തിച്ചിരുന്നത്.
കിഴക്കൂട്ട് നായർ തറവാട്ടുകാർ അനുവദിച്ചു നൽകിയ സ്ഥലത്ത് താഴിശ്ശേരി വീട്ടിൽ കണ്ടു മേനോൻ എന്ന വ്യക്തിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ തുടക്കം കുറിച്ചത്. പിന്നീട് വിവിധ വ്യക്തികളിലേക്ക് ആയി സ്കൂൾ മാനേജ്മെന്റ് കൈമാറ്റം ചെയ്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഇന്ന് ഈ വിദ്യാലയം മികവിന്റെ പാതയിലാണ്. മുൻ വാർഡ് മെമ്പർ ശ്രീമതി.വിജയലക്ഷ്മി ബാലകൃഷ്ണൻ ചെയർമാനായും ഹെഡ്മിസ്ട്രസ്സ് ശ്രീമതി. കെ.എം. സിജി കൺവീനറുമായി ഒരു വിദ്യാലയവികസനസമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ സമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി വിദ്യാലയത്തിലെ ഭൗതീക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. പരേധനായ ശ്രീ. വേലായുധൻ മാസ്റ്ററുടെ മകനാണ് നിലവിലെ മാനേജരായ ശ്രീ. പി. വി. ദിനേശ്.