സഹജരാം ജീവനെ തിരിച്ചറിയാതവണ്ണം
അകലെ മാറ്റിടുന്നീ മനുഷ്യരാം നമ്മൾ
എന്തുകൊണ്ട് എന്തുകൊണ്ടെന്നാൽ
അവനവൻ ചെയ്യുന്ന തിന്മയാം ചെയ്തികൾ
ഇതിനാൽ വലയുന്നു ഭൂചരമാകെ
സസ്യലതാദികൾ ജീവജാലങ്ങൾ
പലവിധ ജന്തുക്കൾ ആകമാനം
ഇവയൊക്കെ മാറുവാൻ നാമേകമായി
ഒരു മനസ്സോടെ നിന്നിടുമെങ്കിൽ
സ്വർഗ്ഗമായ് തീർത്തിടാം ഈ ഭൂമിയെ
സീന സോണി.പി.എസ്
4 B എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത