കൊറോണയോട്...

കൊലയാളി കോവിഡിൻ കളികളൊന്നും
മലയാളനാട്ടിൽ വേണ്ടേ വേണ്ട
മലയാളികൾ നേരിടും കോറോണയെ
സോപ്പിട്ട് പതപ്പിച്ചു കൊന്നിടുമേ
ആതുരസേവനത്തിന്റെ മാതൃക ലോകത്തിനേകുന്ന
മണ്ണിന്റെ മാലാഖമാരുള്ളൊരീ എന്റെ നാട്
കാക്കിയിൽ കർക്കശർ കരളലിവുള്ളവർ
കാക്കുന്നു എന്റെ ഈ നല്ല നാട്
ചങ്കുറപ്പുള്ളൊരു നേതൃത്വത്താൽ
അതിജീവനത്തിന്റെ പാതയിൽ നാം
ഇതു നമ്മൾ നേരിടും കരുതലിൻ കരുത്തിനാൽ
മലയാളമണ്ണിൽ നിന്നും കടക്ക് പുറത്ത് നീ

ഡാലിന.ഡി.എൻ
1 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത