ഒന്നായിനിന്നു നാം
ഒന്നായി നേരിട്ടു
ഒന്നാമതെത്തിയെൻ മലയാളം
ഈ വിശ്വമാരിയാം കൊറോണയെ
ഔഷധമില്ലാത്ത ഈ മഹാമാരിയെ
തോൽപ്പിക്കാൻ നാം കൈകോർത്തിടേണം
പുറത്തിറങ്ങിടാതെ ഇടപഴകിടാതെ
വീട്ടിലിരിക്കാൻ ക്ഷമ കാട്ടിടേണം
വീട്ടിന്നകത്തിരുന്നനേകമാം
സർഗ്ഗാത്മസൃഷ്ട്ടി പടുത്തിടേണം
ഈ മഹാമാരിയെ തുരത്തിയകറ്റുവാൻ
ഉണർന്നു ചിന്തിച്ചിടാം കൂട്ടുകാരെ
ക്ഷമയോടെ ഈയുള്ള കാര്യങ്ങൾ
നാമിന്നു ചിട്ടയിൽ നടത്തീടുകിൽ
എത്തീടുമൊന്നാമതെന്നുള്ള കാര്യത്തിൽ
സംശയമില്ലെന്നതോർത്തീടുക നാം
ഒന്നായി നിന്നു നാം
ഒന്നായി നേരിട്ടു
ഒന്നാമതെത്തിയെൻ മലയാളം