എൽ എഫ് എൽ പി എസ് മണിമല/അക്ഷരവൃക്ഷം/കഴുതയും കടുവയും

Schoolwiki സംരംഭത്തിൽ നിന്ന്
കഴുതയും കടുവയും

ഒരു ദിവസം കഴുതയും , കടുവയും പുല്ലിന്റെ നിറത്തെ ചൊല്ലി തർക്കം ആയി.
കഴുത പറഞ്ഞു പുല്ലിന്റെ നിറം നീലയാണ് ,കടുവ പറഞ്ഞു നിറം പച്ചയാണ്.
അവർ തമ്മിൽ തർക്കം മൂത്തു. ഒരു സമവായത്തിൽ എത്താൻ അവർക്ക് കഴിഞ്ഞില്ല .
അവസാനം , രണ്ടു പേരും രാജാവിനെ സമീപിക്കാൻ തീരുമാനിച്ചു. രണ്ടുപേരും അവരവരുടെ വാദങ്ങൾ ഉന്നയിച്ചു .
കാഴ്ചക്കാരായ മൃഗങ്ങൾ തീരുമാനം അറിയാനായി ആകാംക്ഷയോടെ കാത്തുനിന്നു.
രാജാവ് വിധി കൽപ്പിച്ചു.
"കടുവയ്ക്ക് ഒരു മാസം കഠിന തടവ് , കഴുതയെ വെറുതെ വിട്ടയച്ചിരിക്കുന്നു."
നിരപരാധിയായ കടുവ രാജാവിനോട് ചോദിച്ചു ,
" രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ? പിന്നെ എന്തിനാണ് എന്നെ ശിക്ഷിച്ചത് ?
രാജാവ് മറുപടിയായി പറഞ്ഞു ,
"നീ പറഞ്ഞത് ശരി തന്നെയാണ് , പക്ഷേ ഇങ്ങനെയൊരു വിഷയത്തിൽ കഴുതയോട് തർക്കിച്ചതാണ് നീ ചെയ്ത തെറ്റ് ".
കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്തവരോട് തർക്കിക്കരുത്.

മിലോ ആൻറണി നെബിൻ
3 എ എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ