എൽ എഫ് എച്ച് എസ്സ് വടകര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

നമ്മുടെ ലോകത്ത് മാരകമായ ഒരു രോഗം പടർന്നു പിടിച്ചിരിക്കുന്നു.ആ രോഗത്തിന്റെ പേരാണ് കൊറോണ അഥവാ കോവിഡ് 19 .ഈ രോഗത്തിന്റെ ഉത്‌ഭവം ചൈനയിൽനിന്നാണ് . ലക്ഷക്കണക്കിന് ആളുകൾക്കിത് ബാധിക്കുകയും നിരവധി ആളുകൾ മരിക്കുകയും ചെയ്‌തു .ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടർന്നു പിടിക്കുന്നു .രോഗമുള്ള ആളുമായി കൂടുതല് സബ൪ക്കം പുലർത്തുമ്പോളും ഈ രോഗം പകരും . കോവിഡ് രോഗമുള്ള ആളുകൾ സഞ്ചരിക്കുന്ന വഴിയിലൂടെ യാത്ര ചെയ്യുന്നവർക്ക് രോഗം പിടിപെടാൻ സാധ്യതയുണ്ട് .ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തിന് പ്രതിരോധം മാത്രമാണ് ഏക വഴി.ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടത് മുഖത്തു മാസ്ക് ധരിക്കണം . ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ചു് 20 സെക്കന്റ് കഴുകണം .സാനിറ്ററയിസ് ഉപയോഗിക്കുക .സമൂഹ അകലം പാലിക്കുക .രോഗമുള്ളവരെ ഒറ്റയ്ക്ക് താമസിപ്പിക്കുക . രോഗം ഉണ്ടോ എന്നറിയാൻ 14 ദിവസം അവരെ ഒറ്റയ്ക്ക് താമസിപ്പിച്ചു നിരീക്ഷയ്ക്കുക .ആളുകൾ പുറത്തിറങ്ങരുത്‌ അതിനു വേണ്ടിയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത് .ലോക്‌ഡോണിന്റെ ആദ ഘട്ടം 21 ദിവസമാണ് .ആ 21ദിവസം അവസാനിച്ചു. ഇനിയും 19 ദിവസത്തേയ്ക്ക് ഈ ലോക്ഡൗൺ നീട്ടി വെയ്ക്കാൻ നമ്മുടെ പ്രധാന മന്ത്രി പ്രഖ്യാപിച്ചു . ചരിത്രത്തിൽ ഈ അടച്ചു പൂട്ടൽ ആദ്യമായിട്ടാണ് . ഈ അടച്ചുപൂട്ടലിൽ നിന്ന് നമുക്ക് എന്ത് പഠിക്കാം .ഒരു വൈറസ് കഴിഞ്ഞ 21ദിവസമായി നമ്മളെ പഠിപ്പിച്ച പാഠങ്ങളിൽ നിന്നും നമുക്ക് വേണ്ടതെല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു. രോഗം പകരുന്ന രീതി വളരെ വ്യത്യസ്തമായിരുന്നു .നമുക്ക് എന്നും തിരക്ക് ആയിരുന്നു . ലോക്ഡൗൺ വന്നതിലൂടെ എല്ലാവരുടെയും തിരക്ക് അവസാനിച്ചു .ഈ കൊറോണ എന്ന രോഗം അവസാനിക്കണമെങ്കിൽ നമ്മൾ ജാഗൃതരായിരിക്കണം. ആരാധനാലയങ്ങൾ ഇല്ല . അവനവനിലാണ് ദൈവം കുടികൊള്ളുന്നത് എന്ന് മനസിലാക്കാനുള്ള നല്ലൊരു അവസരമാണ് ഇത് .ഉത്സവങ്ങൾ ,ആഘോഷങ്ങൾ കല്ല്യാണചടങ്ങുകൾ എന്നിവയിൽ പക്കെടുക്കാൻ പാടില്ല.

വലിയ വലിയ ഹോട്ടലുകളിൽ നിന്നും ആഹാരം കഴിച്ചു കൊണ്ടിരുന്ന ആളുകൾ ഈ ദിവസങ്ങൾ വീട്ടിൽ തന്നെ മായമില്ലാത്ത ഭക്ഷണം ഉണ്ടാക്കി കഴിച്ചു. അവരുടെ ആരോഗ്യം കാത്തു സൂക്ഷിച്ചതിന്ഉദാഹരണമാണ്. വിശപ്പ് എന്ന വൈറസ് 8000 കുട്ടികളെ കൊന്നു ഒടുക്കുന്നു. അതിന് എതിരെയുള്ള വാക്‌സിൻ ധാരാളം ലോകത്തിലുണ്ട് താനും .അതിനെയാണ് ഭക്ഷണം എന്ന് വിളിക്കുന്നത്. നിങ്ങളിതു കാണാത്തത് സമ്പന്നരെ കൊല്ലുന്നില്ല എന്നതുകൊണ്ടാണ് .അർത്ഥമുള്ള മെസ്സേജാണ് .നമ്മൾ ഇത് മനസ്സിലാക്കിയാൽ ലോകം കുറേകൂടി നന്നാവും .ഇതു പോലെയുള്ള മാരകരോഗം പടർന്നു പിടിക്കാതിരിക്കുവാൻ രോഗപ്രതിരോധ പ്രവർത്തങ്ങളിൽ കൂടുതൽ ശ്രെദ്ധ കൊടുക്കുക.



ശിവന്യ എൻ. നിബി
5 എൽ എഫ് എച്ച് എസ്സ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം