എൽ എഫ് എച്ച് എസ്സ് വടകര/അക്ഷരവൃക്ഷം/പിറന്നാൾ സമ്മാനം
പിറന്നാൾ സമ്മാനം
ഉണ്ണികുട്ടാ നീയെന്താ ആരോടും മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കുന്നതു്? അമ്മൂമ്മ ചോദിച്ചു എന്റെ പിറന്നാളായിട്ടു എനിക്ക് ഒന്നും മേടിച്ചു തന്നില്ലല്ലോ ? ഡ്രസ്സില്ല ,കേക്ക് ഇല്ല ,മിട്ടായി ഇല്ല ,ഒന്നുമില്ല.അവൻ വീണ്ടും മുഖം വീർപ്പിച്ചു . പിന്നെ കരയാൻ തുടങ്ങി. അമ്മുമ്മ അവന്റെ അടുത്ത് വന്ന് കണ്ണീർ തുടച്ചു.എന്നിട്ടു പറഞ്ഞു .മോനെ അമ്മൂമ്മ ഒരു കാര്യം പറയാം.നീ ഏഴാം ക്ലാസ്സിലെത്തിയ കുട്ടിയല്ലേ .......നിനക്കറിഞ്ഞുകൂടേ ,പ്രധാനമന്ത്രി പറഞ്ഞിട്ടില്ലേ ,ആരും വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്ന് ......വാഹനങ്ങൾ ഓടുന്നില്ല,കടകൾ തുറക്കുന്നില്ല,ജനങ്ങൾ വീട്ടിലിരിക്കുകയാണ് . കൊറോണ വൈറസ് പരത്തുന്ന മഹാമാരി തടയാനാണിത്. ഈ ലോക്ഡൗൺ സമയത്ത് ജനങ്ങൾ വീട്ടിലിരിക്കുകയാണ്.സമൂഹ അകലം പാലിച്ചില്ലെങ്കിൽ ,വൃക്തിശുചിത്തം പാലിച്ചില്ലെങ്കിൽ ഈ രോഗം ലോകനാശത്തിന് കാരണമാകും.ഇപ്പോൾത്തന്നെ ചൈനയിലും,ഇറ്റലിയിലുമെല്ലാം ലക്ഷങ്ങൾ മരിച്ചുകഴിഞ്ഞു. അമേരിക്കയിലും സ്പെയിനിലുമെല്ലാം ഇതുതന്നെയാണ് അവസ്ഥ. അമ്മൂമ്മ പറയുന്നത് അവൻ ശ്രദ്ധയോടെ കേട്ടിരുന്നു.എന്നിട്ട് ചോദിച്ചു. അമ്മൂമ്മേ ഇത് എങ്ങനെയാ പകരുന്നത്. ഈ വൈറസ് പകരുന്നത് മനുഷ‍്യന്റെ സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയുമാണ്.നമ്മൾ മൂക്ക് ചീറ്റുബോഴും തുമ്മുബോഴും തുവാല കരുതണം.പൊതുസ്ഥലങ്ങളിൽ തുപ്പരുത്. ഇടയ്കിടെ കൈകൾ സോപ്പിട്ട് കഴുകണം.കണ്ണിലും വായിലുമൊന്നും കൈകൾ കൊണ്ട് തൊടരുത്. ഗവൺമെൻറ് നിർദേശങ്ങൾ ജനങ്ങളായ നമ്മൾ പാലിക്കണം. അവശ്യകാര്യങ്ങൾക്ക് നമ്മെ സഹായിക്കാൻ പോലീസുമുണ്ട്. ആർഭാടങ്ങൾ ഒഴിവാക്കി നാം ജീവിക്കണം. വീട്ടിൽ വെറുതെ ഇരിക്കേണ്ട. ഉള്ള സ്ഥലത്ത് പച്ചക്കറികൾ, മരങ്ങൾ, തുടങ്ങിയവ നടാം. വിഷമില്ലാത്ത പച്ചക്കറികൾ നമ്മുക്കുണ്ടാക്കി എടുക്കാമല്ലോ? മരങ്ങൾ നട്ടുപിടിപ്പിച്ച് നമ്മുടെ പ്രകൃതിയെ രക്ഷിക്കാം. ശുദ്ധവായുവും പഴങ്ങളും തണലും നൽകുന്നമരങ്ങൾ.........നമ്മുടെ ജീവന്റെ ഭാഗമാണ് മോനെ...........മഴ പെയ്യാനും ജലാശയങ്ങൾ നിറയാനും മരങ്ങൾ വേണം. ഉണ്ണിക്കുട്ടന്റെ മുഖത്ത് സന്തോഷം നിറഞ്ഞു.അവൻ പറഞ്ഞു.അമ്മൂമ്മേ.....എനിക്ക് എല്ലാം മനസിലായി.....ഇനി ഞാൻ ഒരിക്കലും വാശി പിടിക്കില്ലാട്ടോ.......... ഇനി ഞാൻ നിനക്കൊരു സമ്മാനം തരാം. അമ്മൂമ്മ പറഞ്ഞു.അരിപ്പൊടിയും തേങ്ങയും ചേർത്ത മധുരപലഹാരം..........അവനത് വാങ്ങി സ്വാദോടെ കഴിച്ചു. ഇനി ഒന്നൂടെയുണ്ട്.......ഇതാ ഒരു പേരതൈയ്യും, മാവിൻതൈയ്യും...........ഇതാണ് അമ്മൂമ്മ മോന് തരുന്ന സമ്മാനം.......ഇന്നുതന്നെ നടണം.ഉണ്ണിക്കുട്ടന് സന്തോഷമായി. അവൻ തൈകളുമായി പറബിലേക്ക് നടന്നു. പിറന്നാൾ സമ്മാനവുമായി കൂടെ അമ്മൂമ്മയും.............
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ