കരുതലാണ് കാര്യം
സർവ്വ മറിയലാണ് കാര്യം
തളിരുപോലുള്ള മനസ്സ് നേടുന്ന
കാരിരുമ്പാണ് കാര്യം
കരളുറപ്പാണ് കാര്യം
കരുതലാണ് കാര്യം
ശാസ്ത്ര മറിയലാണ് കാര്യം
കടലുപോൽ പരക്കുന്നൊരണുവിൻ്റെ
കഥ കഴിപ്പാണ് കാര്യം
കരുതലാണ് കാര്യം
കൈ കഴുകലാണ് കാര്യം
അരികിലകലങ്ങൾകാത്തുനിന്നുകൊണ്ടറിയലാണിന്നു കാര്യം
കരുതലാണ് കാര്യം
പരനേകലല്ലെ കാര്യം
കലുഷമേശാത്ത
വാപുസ്സിലെപ്പോഴും
ശുദ്ധിയാണിന്നുകാര്യം
പരിശുദ്ധിയാണ് കാര്യം
കരുതലാണ് കാര്യം
സ്വയമറിയലാണ് കാര്യം
കരളുകരിയുന്ന വിരഹമെങ്കിലും വിജയമാണിന്നുകാര്യം
അന്ത്യവിജയമാണ് കാര്യം