എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരദൃശ്യം
കൊറോണ എന്ന ഭീകരദൃശ്യം
ബെഡ്‌റൂമിൽ വളരെ മൂകനായിരിക്കുന്ന മകനെ കണ്ട് അമ്മ ചിന്തിച്ചു. കുറച്ചു ദിവസമായി ഇവൻ ഒരേ ഇരുപ്പാണല്ലോ. എന്ത് പറ്റി ഇവന്, ഓ... അമ്മ സാരമാക്കാതെ എന്തോ പിറുപിറുത്തുകൊണ്ട് അടുക്കളയിൽ പോയി ജോലി നോക്കുവാൻ തുടങ്ങി. ഈ ബോറടിച്ചിരിക്കുന്ന കുട്ടി ആരാണെന്ന് അറിയണ്ടേ.ഇവൻ ഒരു കുസൃതികുട്ടിയാണ്. പേര് 'ടിട്ടു' വീട്ടിൽ ഒരു സമയത്തും ഇരിക്കില്ല സ്കൂളിൽ നിന്നും വന്നു കഴിഞ്ഞാൽ തിരിഞ്ഞു ഒരു ഒറ്റ ഓട്ടം. അടുത്ത് ഒരു ഗ്രൗണ്ട് ഉണ്ട് അവിടെ ടിട്ടുവിനെയും നോക്കി നിൽക്കുന്ന കുറച്ചു കൂട്ടുകാർ ഉണ്ട്. ടിട്ടു എത്തി കഴിഞ്ഞാൽ പിന്നെ കളിയുടെ പൊടിപൂരമാണ്. വീട്ടിൽ എത്തുമ്പോൾ നേരം ഇരുട്ടിതുടങ്ങും. എന്നാൽ മാതാപിതാക്കൾ അവനെ ഒന്നും പറയാറില്ല. കാരണം എന്താണെന്ന് അറിയണ്ടേ... മാതാപിതാക്കൾ എന്തു പറഞ്ഞാലും അവൻ അനുസരിക്കും. സ്കൂളിലാണെങ്കിൽ "മിടുമിടുക്കൻ !പടുത്തത്തിലും കലാകായികമത്സരങ്ങളിലും അവൻ മുൻപന്തിയിലാണ്. സ്കൂളിൽ അവനെ എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. അമ്മയുടെ പിറുപിറുപ്പു കേട്ട് അവൻ മനസ്സിൽ ഓരോന്നും ചിന്തിക്കുവാൻ തുടങ്ങി. സ്കൂളിൽ പോകാൻ പറ്റുന്നില്ല, സ്കൂൾ അടച്ചു. അദ്ധ്യാപകരുടെയും, കൂട്ടുകാരുടെയും വാത്സല്യം ഒന്നും കിട്ടുന്നില്ല. വീട്ടിലാണെങ്കിൽ ഒരു സന്തോഷവും ഇല്ല. എപ്പോഴും 'കൊറോണ 'എന്ന വൈറസിനെ കുറിച്ചാണ് സംസാരം. ടീവിയിൽ എപ്പോഴും വാർത്ത മാത്രമേ കാണുവാൻ അനുവാദം ഉള്ളൂ. വർത്തയിലാണെങ്കിൽ എപ്പോഴും കൊറോണയെ കുറിച്ചുമാത്രമേയുള്ളൂ. വളരെ ഭീകരമായ വാർത്ത, എപ്പോഴും മരണങ്ങളെ കുറിച്ചുള്ള വാർത്തകൾ മാത്രം. അതുകൂടാതെ അമ്മയുടെ ഗുണദോഷവും. ഒരിടത്തും പോകുവാൻ പാടില്ല. പുറത്തു ആരോടും സംസാരിക്കുവാൻ പാടില്ല. കൂട്ടുകൂടുവാൻ പാടില്ല. എപ്പോഴും കൈ കഴുകി വൃത്തിയാക്കണം. അവന്റെ മനസ്സിൽ വളരെ ഭീകരമായ ദൃശ്യങ്ങൾ പതിയുകയാണ്. നമുക്കും കൊറോണ ബാധിക്കുമോ... എങ്കിൽ നമ്മളും മരിക്കും. അങ്ങനെ ഭീതി മനസ്സിൽ കൂടെ കടന്ന് പോയികൊണ്ടിരിക്കുന്ന സമയത്താണ് അമ്മയുടെ ശബ്ദം കേൾക്കുന്നത്. എടാ നീ എന്തിരിപ്പാ ഇരിക്കുന്നത്. കുളിച്ചുവൃത്തിയായിട്ട് വാ ഭക്ഷണം കഴിക്കാം. അവൻ പറഞ്ഞു വേണ്ടാ അമ്മേ എനിക്ക് വിശക്കുന്നില്ല ഇന്ന് ഒന്നും കഴിച്ചില്ലലോ നിനക്ക് എന്തുപറ്റി !അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവന്റെ മുഖം പേടിച്ചു വിറച്ചിരിക്കുകയാണ്. അമ്മക്ക് ഭയം തോന്നി ഇതിനുമുമ്പ് ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല. അമ്മ അവന്റെ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു. ഓ നിനക്ക് വെറുതെ തോന്നിയതായിരിക്കും എന്ന് പറഞ്ഞു അമ്മയെ ആശ്വാസിപ്പിച്ചുകൊണ്ട് ടിട്ടുവിന്റെ മുറിയിലേക്ക് കയറിചെന്നു. അവന്റെ അടുക്കൽ ഇരുന്നുകൊണ്ട് മകനെ നെഞ്ചോടു ചേർത്തിരുത്തി തലയിൽ തലോടിക്കൊണ്ട് അച്ഛൻ ചോദിച്ചു. എന്താ മോനെ നിനക്ക് പറ്റിയത് !എന്തെങ്കിലും ഉണ്ടെങ്കിൽ അച്ഛനോട് പറയൂ. ടിട്ടു അച്ഛന്റെ മുഖത്തേക്കുനോക്കി കുറച്ചുനേരം അങ്ങനെതന്നെ ഇരുന്നു. പിന്നെ അവൻ അച്ഛനോട് എല്ലാം തുറന്നുപറഞ്ഞു. അച്ഛൻ എല്ലാം കേട്ടിരുന്നു. പിന്നെ നെടുവീർപ്പിട്ട് മകനെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു. മകനെയും കൊണ്ട് മുറിയിൽനിന്നും ഹാളിലേക്കുവന്നു. അവിടെ അമ്മ നോക്കിയിരിക്കുകയാണ്. അച്ഛൻ അമ്മയോട് എന്തൊക്കയോ കാതിൽ മന്ത്രിച്ചു. അമ്മ മകനെ തലോടിക്കൊണ്ട് പറഞ്ഞു പോയി കുളിച്ചു വൃത്തിയായി വരൂ. ടിട്ടു കുളിച്ചു വന്നപ്പോൾ അമ്മ ആഹാരം വിളമ്പി വച്ചിരിക്കുകയായിരുന്നു. അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ അമ്മയും അച്ഛനും കൊച്ചു കൊച്ചു തമാശകൾ പറഞ്ഞുകൊണ്ടേയിരുന്നു. അതിനുശേഷം അമ്മ ടീവി ഓൺചെയ്ത് മകന് ഇഷ്ടപ്പെട്ട സിനിമ ഇട്ടുകൊടുത്തു. എന്നിട്ട് ടിട്ടുവിന്റെ കയ്യിൽ റിമോട്ട് കൊടുത്തിട്ട് അമ്മപറഞ്ഞു നിനക്ക് ഇഷ്ടമുള്ള പരിപാടികൾ കണ്ടുകൊള്ളൂ. പിന്നെ അവർ എല്ലാദിവസവും ഒരുമിച്ചിരുന്നു തമാശകളും, കടങ്കഥകളും, കുസൃതിചോദ്യങ്ങളും കൂടാതെ പല പല കളികളും കളിച്ചു തുടങ്ങി. അതുകൂടാതെ കഥകൾ, കവിതകൾ, വായനക്കുറുപ്പ്, ലേഖനം, പരീക്ഷണങ്ങൾ എല്ലാം ചെയ്യുവാൻ തുടങ്ങി. മാത്രമല്ല സ്കൂളിലെ ഗ്രൂപ്പിലേക്ക് അയച്ചുകൊടുക്കുകയും സ്കൂളിൽനിന്ന് അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും അഭിനന്ദനങ്ങളും കിട്ടിത്തുടങ്ങി. ഇപ്പോൾ ടിട്ടു വളരെ സന്തോഷവാനാണ്. കൊറോണ എന്ന ഒരു ചിന്തപോലും ടിട്ടുവിന്റെ മനസ്സിൽ ഇല്ല. ഏതു കൊറോണയെയും വിജയിച്ചു മുന്നേറുവാനുള്ള ധൈര്യവും ഇപ്പോൾ ടിട്ടുവിന് ഉണ്ട്. ടിട്ടുവിന്റെ മാതാപിതാക്കൾക്ക് ഒരുകാര്യം മനസ്സിലായി.കുട്ടികളെ പേടിപ്പിച്ചു ഇരുത്തുകയല്ല വേണ്ടത്. അവർക്കു വേണ്ട സ്നേഹവും കരുതലുമാണ് നൽകേണ്ടത്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ