എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിപത്ത്
                    മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ളസസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.ഇവ സാധാരണ ജലദോഷപ്പനിമുതൽ കോവിഡ്19എന്നിവവരെയുണ്ടാകാൻ ഇടയാകുന്ന ഒരുവലിയകൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടേയുള്ള സസ്തിനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം,നിമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്റി സിൻഡ്രോ(SARS)ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തേയും ബാധിക്കുന്നു.ഇവ ശ്വാസനാളത്തെയാണ് ബാധിക്കുകയെങ്കിൽ മരണവും സംഭവിക്കാം.ചൈനയിലാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇവയിൽനിന്നും അല്പം വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയതരം വൈറസ്സാണ് കൊറോണ. കൊറോണ വൈറസ്സ് ശരീരത്തിൽ പ്രവേശിച്ചാൽ 14ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾകാണും.ഈ 14ദിവസമാണ് ഇൻക്യൂബേഷൻ കാലയളവ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസംവരെ പനിയും ജലദോഷവും ഉണ്ടാകും. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗംപടരുന്നത്.
                  വ്യക്തിശുചിത്വം അതു ജീവിതത്തിൻ്റെ ഭാഗമാക്കിവേണം മുന്നോട്ടുപോകാൻ.കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക.പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുക,പൊതുസ്ഥലത്ത് തുപ്പുന്ന സ്വഭാവം ഒഴിവാക്കുക.കൂട്ടംകൂടുന്ന സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക,വലിയ തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുക,അത്യാവശ്യങ്ങൾക്കല്ലാതെ പൊതു സ്ഥലങ്ങളിൽ പോകാതിരിക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം.പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും ആൾക്കൂട്ടങ്ങൾ പൂർണ്ണമായി ഒഴിവാക്കണം.ഇത്തരം ശെരിയായ മാർഗ്ഗങ്ങൾ ചെയ്ത് നമുക്ക് കൊറോണ വൈറസിനെ നേരിടാം

STAY HOME STAY SAFE

വിസ്മിത
VI.A എൽ .എം .എസ് .യു .പി .എസ് .പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം