ദൈവം തന്നൊരു പരിസ്ഥിതി
ഇന്നത് വെറുമൊരു പരിതാപ-സ്ഥിതി
മലിനം മലിനം സകലവും മലിനം
പച്ചപ്പു നിറഞ്ഞൊരു നാട്
എന്നാൽ ഇന്നിതാ കുളങ്ങൾ വറ്റി
വയലു നികത്തി കുന്നിടിച്ചു
മരങ്ങൾ മുറിച്ചു മഴ മങ്ങി വേനലുദിച്ചു
ചപ്പുചവറുകൾ മാലിന്യങ്ങൾ
കുന്നിനു കുന്നിനു വഴിയരികിൽ
റോഡുകൾ നിറയെ വാഹനങ്ങൾ
നിരനിരനിരയായ് നീങ്ങുമ്പോൾ
ഉയരുന്നിതാ മാലിന്യം
വായുവിലതാ പുകമറയായ്
മലിനം മലിനം സകലവും മലിനം