എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/പ്രതീക്ഷ
പ്രതീക്ഷ
ചിന്നുവിന്റെ പിറന്നാളാണ് ഇന്ന് .......; എഴ് വയസ്സു തികയുകയാണ് അവൾക്ക്...ഇന്നത്തെ പിറന്നാളിന് ഏറെ മധുരമാണ് കാരണം വർഷങ്ങൾക്ക് ശേഷം വിദേശത്ത് ജോലി ചെയ്യുന്ന അവളുടെ അച്ഛൻ നാട്ടിലേക്ക് തിരിച്ചു വരികയാണ് വീട്ടിലെങ്ങും സന്തോഷം.ബന്ധുക്കളെല്ലാം എത്തിയിട്ടുണ്ട് അവളുടെ മനസ്സിൽ ഒരു പാട് ചിന്തകൾ അലയടിച്ചു.അച്ഛനെനിക്ക് എന്താവും കൊണ്ട് വരിക? എപ്പോഴാണ് എത്തുക? അച്ഛനെ സ്വീകരിക്കാൻ അവളും അമ്മയും യാത്രയായി. കൃത്യ സമയത്ത് അവർ എയർപോർട്ടിലെത്തി സമയം കഴിയന്തോറും അവൾക്ക് ആകാംക്ഷ തോന്നി. എവിടെയാണ് എന്റെ അച്ഛൻ കോ വിഡ് പരിശോധന കഴിഞ്ഞേ അച്ഛന് പുറത്ത് വരാൻ കഴിയു: അമ്മ സമാധാനിപ്പിച്ചു.അമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അല്പസമയത്തിനകം ഞെട്ടിപ്പിക്കുന്ന ഒരു സത്യം അവർ മനസ്സിലാക്കി. പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടത്തിയതിനാൽ അച്ഛനെ ആശുപത്രിയിൽ കൊണ്ടു പോവുകയാണ്.
ഒരു നിമിഷം കൊണ്ട് എല്ലാ പ്രതീക്ഷകളും അവസാനിച്ച് അവർ പകച്ച് നിന്നു പോയി.... പിറന്നാൾ ദിവസത്തിൽ അവൾ കണ്ണീരോടെ പ്രാർത്ഥിച്ചു.നാടെങ്ങും അവളുടെ അച്ഛന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയാണ്. നമ്മുക്കും അവരുടെ പ്രാർത്ഥനയിൽ പങ്കുചേരാം..........!
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ