എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/പരിസ്ഥിതി - ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി - ശുചിത്വം, രോഗപ്രതിരോധം


പ്രകൃതിയും മനുഷ്യനും ദൈവ ചൈതന്യവും ഒന്നായി ഭവിക്കുന്നിടത്ത് ജീവിതം സുഖപൂർണമാവുന്നു. വനങ്ങൾ നശിപ്പിക്കുന്നതിന്റെ ഫലമായി മണ്ണാലിപ്പുണ്ടാക്കുന്നു , ഉരുൾപെട്ടലുണ്ടാക്കുന്നു. മഴ ലഭിക്കാതെ വരുമ്പോൾ ശുദ്ധജലം അപൂർവ്വ വസ്തുവായി മാറുന്നു. മലിന ജലം കുടിക്കേണ്ടതായി വരുന്നു. മനുഷ്യന് മാറാ രോഗങ്ങൾ വരുന്നു. മഴയുടെ ലഭ്യത കുറഞ്ഞപ്പോൾ കാർഷികോല്പാദനവും കുറഞ്ഞു. മനുഷ്യൻ പ്രകൃതിയുമായി കൂടുതൽ ഇണങ്ങുവാനും പ്രകൃതിയെ സ്നേഹിക്കുവാനും പ്രകൃതിയുടെ അനുഗ്രഹങ്ങൾ നേടാനും ശാന്തിയും സന്തുഷ്ടിയുമുള്ള ഒരു ലോകം സംജാതമാക്കുവാനും കഴിയണം

                   പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇന്ന് നാം പ്ലാസ്റ്റിക് യുഗത്തിലാണ് ജീവിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സ്ഥലമായി കേരളം മാറി കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിന്റെ കൂടുതൽ മണ്ണിനും ജീവജാലങ്ങൾക്കും ഭീഷണിയായി തീർന്നു.
                     വ്യക്തിശുചിത്വമില്ലായ്മയും

പരിസര ശുചിത്വത്തിലെ വീഴ്ചകളുമാണ് രോഗം പടരാൻ കാരണം. ഭൂരിപക്ഷം ആളുകൾ ശുചിത്വം പാലിക്കുകയും ന്യൂനപക്ഷം അത് പാലിക്കാതിരിക്കുകയും ചെയ്താൽ യാതൊരു പ്രയോജനവുമില്ല.

ഇപ്പോൾ നമ്മെ അലട്ടികൊണ്ടിരിക്കുന്ന കോവിസ് - 19എന്ന രോഗം നമ്മെ വിഴുങ്ങാൻ കാത്തു നില്ക്കുന്നു. അതിന്റെ പിടിയിൽഅകപ്പെടാതിരിക്കാൻ നാം തികഞ്ഞ ശുചിത്വം പാലിക്കണം.


ബിനോയ് . ബി . എസ്
മൂന്ന് . എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം