എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ മലാല യൂസഫ് സായ് - മാറ്റം സൄഷ്ടിച്ച പ്രസംഗം

Schoolwiki സംരംഭത്തിൽ നിന്ന്
മലാല യൂസഫ് സായ് - മാറ്റം സൄഷ്ടിച്ച പ്രസംഗം

ചെറുപ്രായത്തിലേ നോബൽ സമ്മാനം നേടിയ പാകിസ്ഥാനി പെൺകുട്ടിയാണ് മലാല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അവർക്ക് പഠിക്കാനുള്ള നല്ല അന്തരീക്ഷത്തിനും വേണ്ടി പോരാടുന്ന മലാല നോബൽ സമ്മാനം വാങ്ങിയ ശേഷം നടത്തിയ പ്രസംഗം ലോകമാകെ ശ്രദ്ധ പിടിച്ചുപറ്റി. ആ പ്രസംഗത്തിൽ നിന്ന്:

'വലിയ ശക്തികൾ എന്ന് നാം കരുതുന്ന രാജ്യങ്ങൾ എന്തുകൊണ്ടാണ് യുദ്ധത്തിൽ ശക്തരും, സമാധാനം സൄഷ്ടിക്കുന്നതിൽ ബലഹീനരും ആകുന്നത്? എന്തുകൊണ്ടാണ് ഇത്ര എളുപ്പത്തിൽ തോക്കുകൾ നമുക്ക് വാങ്ങാനാകുന്നത്? ഒരു പുസ്തകം നൽകുന്നത് ഇത്ര ബുദ്ധിമുട്ടുള്ളതാകുന്നത് എന്താണ്? നാം ആധുനിക യുഗത്തിൽ കഴിയുന്നവരാണ്. നമുക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല.നാൽപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പ് നാം ചന്ദ്രനിൽ തൊട്ടു. നാം ഇപ്പോൾ ചൊവ്വയിൽ പോകാൻ ഒരുങ്ങുകയാണ്.

ആ നിലയ്ക്ക് ലോകത്തിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാൻ നമുക്ക് ബാദ്ധ്യതകളില്ലേ? ഈ ലോകത്ത് ഏതാണ്ട് 66 ദശലക്ഷം പെൺകുട്ടികൾക്ക് പഠനം നിഷേധിക്കപ്പെടുന്നു . പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടായേ തീരൂ. അതാണ് അവരുടെ ഭാവി നിശ്ചയിക്കുന്നത്.'

ഗൗരി നന്ദന
9 D എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - ലേഖനം