എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ ഒരു ബുദ്ധകഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ബുദ്ധകഥ

ഒരിക്കൽ ബുദ്ധൻ ശ്രാവസ്തിയിൽ സഞ്ചരിക്കുമ്പോൾ അദ്ദേഹത്തെ വന്ദിക്കാനായി വന്നവരുടെ കൂട്ടത്തിൽ അമിത വണ്ണമുള്ള ഒരാളുണ്ടായിരുന്നു. വലിയ സമ്പന്നനുമായിരുന്നു .ബുദ്ധന്റെ മുന്നിൽ കൈ കൂപ്പി കൊണ്ട് അയാൾ പറഞ്ഞു "എനിക്ക് അങ്ങയുടെ കാലു തൊട്ടു വന്ദിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ തടി കാരണം കുനിയാൻ വയ്യ. കൂടാതെ മറ്റ് പല അസുഖങ്ങളുമുണ്ട് .. സത്യത്തിൽ വേദന കാരണം അനങ്ങാൻ വയ്യ." ബുദ്ധൻ ചോദിച്ചു "എന്തു കൊണ്ടിങ്ങനെ വന്നു എന്നറിയാൻ താത്പര്യമുണ്ടോ?" അയാൾ ആകാംക്ഷയോടെ നിന്നു. ബുദ്ധൻ പറഞ്ഞു "അഞ്ചു കാരണങ്ങൾ കൊണ്ടാണ് രോഗി ആയത് 1.എന്നും ഒരു പാട് വിഭവങ്ങളുള്ള ഭക്ഷണം. ,2. അമിതമായ ഉറക്കം .3, സുഖങ്ങളിലുള്ള ഭ്രമo  4. അവിവേകം  5. ചെയ്യേണ്ട ചുമതലകൾ ചെയ്യാതിരിക്കൽ   ... ഇത് മാറണമെന്നുണ്ടോ?" .അയാൾ ഉവ്വെ ന്ന് പറഞ്ഞപ്പോൾ ബുദ്ധൻ ഉപദേശിച്ചു " ആഹാരം മിതമായി വേണം കഴിക്കാൻ .തന്റെ കഴിവുകൾ തുടർച്ചയായി ഉപയോഗിക്കാനാവുന്ന എന്തെങ്കിലും കർത്തവ്യം ഏറ്റെടുക്കുക .തന്നെ കൊണ്ട് ഈ ഭൂമിയിലെ ജീവജാലങ്ങൾക്ക് പ്രയോജനമുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യുക. എല്ലാം അയാൾ ശ്രദ്ധയോടെ കേട്ടു ... അനുസരിച്ചു. കുറച്ചു കാലം കഴിഞ്ഞ ശേഷം തന്റെ ആരോഗ്യം വീണ്ടെടുത്ത് ബുദ്ധനെ വന്നു കണ്ടു. അപ്പോൾ ബുദ്ധൻ പറഞ്ഞു .. " ശരീരത്തിന് സൗഖ്യമായല്ലോ ഇനി അതിലിരിക്കുന്ന മനസ്സിന് പ്രകാശം നല്കുക." അയാൾ സന്തോഷത്തോടെ ഭഗവാന്റെ അനുയായി ആയി .........

MILAN S P
9 H എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കഥ