എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ശമിച്ചുവോ നിൻ അഹന്ത

Schoolwiki സംരംഭത്തിൽ നിന്ന്
ശമിച്ചുവോ നിൻ അഹന്ത


മനുഷ്യർ എല്ലാവരും വലിയ തിരക്കിലാണ്. ആർക്കും ആരോടും മിണ്ടാൻ പോലും സമയമില്ല .വയസ്സായ മാതാപിതാക്കളോട് ,മക്കളോട് ,സഹോദരങ്ങളോട് .... ആരോടുo ..... അവരെ ഒന്ന് നോക്കാൻ പോലും സമയം തികയുന്നില്ല. അതിരാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് വ്യായാമം ചെയ്യുന്ന ഒരു കൂട്ടർ ,അടുക്കളയിൽ പാത്രങ്ങളോട് ഗുസ്തി പിടിക്കുന്ന മറ്റൊരു കൂട്ടർ ,ക്ഷേത്രങ്ങളിൽ നിർമ്മാല്യം തൊഴാനായി ഓടി പോകുന്ന ചിലർ ,...... എല്ലാവരും തിരക്കിൽ തന്നെ ....... കൊറോണ എന്ന ഒരു വൈറസ് കാരണം ഇവർക്കെല്ലാം എന്ത് സംഭവിച്ചു ........ സമയമില്ല എന്ന് പരിതപിച്ചവർക്ക് സമയം കളയാൻ വഴിയില്ലാതെ വിഷമിക്കുന്നു ..... കുട്ടിക്കാലത്തെ കുഞ്ഞുകുഞ്ഞു കളികളെ ഒക്കെ ഓർത്തെടുക്കുന്നു ..... അടുക്കള സ്ത്രീയുടെ മാത്രം വിഹാരകേന്ദ്രമായിടത്ത് ഇന്ന് പുരുഷൻമാരും പാചക പരീക്ഷണങ്ങൾ നടത്തുന്നു ....... മാതാപിതാക്കൾ വീടുകളിൽ തന്നെ ഇരിക്കുന്നത് കണ്ട് കുട്ടികൾ......... അമ്മയുടേയും അച്ഛന്റെയും സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങുന്നു ...... വൃദ്ധരായ മാതാപിതാക്കൾ മക്കളെ അടുത്തു കിട്ടിയതിൽ മനംനിറഞ്ഞ് സന്തോഷിക്കുന്നു ........... പാവപ്പെട്ടവൻ എന്നും പണക്കാരനെന്നും അഹന്ത കാട്ടി നടന്ന മനുഷ്യർ ഒരു ചെറു വൈറസിന്റെ വരവിൽ .......... സമ്പാദ്യമെല്ലാം കെട്ടി പൊതിഞ്ഞ് വീട്ടിൽ ഇരിക്കുന്നു .മതിയാക്കൂ മനുഷ്യാ നിൻ അഹന്ത ..... നിൻ മത്സരം .... ആരോട് .... എന്തിന് .......


AMRITHA SHIBU
8 M എൽ. വി. എച്ച്.എസ്. പോത്തൻകോട്(
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - ലേഖനം