മറവികൾ ജീവിതത്തെ മുന്നോട്ട് നയിക്കുമെന്ന്
പറഞ്ഞ മഹാനാരാണ്?
ജീവിതത്തിൽ നാം പലപ്പോഴും നിലയില്ലാത്ത
കയങ്ങളിൽ വീണു പോകാറുണ്ട്
അപ്പോഴും ആശ്വാസമരുളാൻ 'സ്നേഹം' കൂടെയുണ്ടാവട്ടെ
'സ്നേഹം' തൊട്ടാൽ പൊള്ളുമെന്ന് പറഞ്ഞതാരാണ്?
നാം കണ്ടുമുട്ടിയവരിൽ 'സ്നേഹം' നടിച്ചവരെത്ര പേരുണ്ട്?
ആത്മാർത്ഥത കാണിച്ചതാരാണ്?
എങ്കിലും ചങ്ങാതി ,സ്നേഹത്തിന്റെ കടം പിന്നെയും ബാക്കിയാവുന്നു.
അതേ നിറഞ്ഞ സ്നേഹത്തെക്കുറിച്ചുള്ള മധുരിക്കുന്ന ഓർമകൾ
നീ എനിക്ക് തണലായിരുന്നു താങ്ങായിരുന്നു സാന്ത്വനമായിരുന്നു