എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ശുചിത്വബോധം ലോകനന്മയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വബോധം ലോകനന്മയ്ക്കായ്     

ഒരിടത്തൊരിടത്ത് രാമു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു .അവൻ്റെ ഉറ്റ സുഹൃത്താണ് രവി . രാമു സൽസ്വഭാവിയും അതിലുപരി ശുചിത്വവുമുള്ള കുട്ടിയാണ് .   രവിക്കാകട്ടെ യാതൊരു ശുചിത്വവും വൃത്തിയും ഇല്ലായിരുന്നു. അവൻ ഭക്ഷണം കഴിക്കുന്നതിനു മുൻപും പിൻപും കൈകഴുകില്ല . അങ്ങനെയിരിക്കെ ഒരിക്കൽ രോഗാണുവും, കുടുംബവും ആ ഗ്രാമത്തിൽ എത്തി .ആളുകളുടെ തൊണ്ടയ്ക്കുള്ളിൽ പറ്റിയിരുന്ന്, അവരുടെ വയറ്റിൽ എത്തി, ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും തകരാറിലാക്കുന്ന മാരകരോഗം ആ ഗ്രാമത്തിലും എത്തി .രവിയും പെട്ടെന്നു തന്നെ രോഗബാധിതനായി.  അവൻ ആകെ തളർന്ന് അവശനായി. അവൻ്റെ ശുചിത്വമില്ലായ്മയായിരുന്നു  അവന് രോഗം പിടിപെടാൻ കാരണം. രവി ഒരു പ്രഗൽഭനായ വൈദ്യരുടെ  കീഴിൽ ചികിത്സതേടി. അവൻ്റെ അസുഖം കുടുംബത്തിലുള്ള മറ്റുള്ളവർക്കും പിടിപെട്ടു. എന്നാൽ ദൈവത്തിൻ്റെ അനുഗ്രഹം  കൊണ്ടും, എല്ലാവരുടെയും സഹകരണം കൊണ്ടും ആ രോഗം പെട്ടെന്ന്    വിട്ടുമാറി. രാമുവിനേയും രോഗാണു ആക്രമിച്ചുവെങ്കിലും അവൻ്റെ ശുചിത്വം കൊണ്ടും, പ്രതിരോധശക്തി കൊണ്ടും രോഗാണുവിന് അവനെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. രോഗം വിട്ടുമാറിയശേഷം രവി നല്ല ശുചിത്വവും വൃത്തിയുമുള്ള കുട്ടിയായി മാറി . ഗുണപാഠം: എല്ലാവരും ശുചിത്വമുള്ളവരായിരിക്കുക.എങ്കി 'കൊറോണ 'എന്ന മഹാമാരിയെ ശുചിത്വം എന്ന ആയുധംകൊണ്ട് നമുക്ക് തുരത്താം ... നന്ദി  

ലക്ഷ്മി ദയ എ.എ 
6 എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ