എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ലെയ്സിയും, ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ലെയ്സിയും, ശുചിത്വവും      

വീടുനിറയെ അഴുക്കും ചെളിയും; നിലത്തു പൊടിയും മണ്ണും ; ചുവരിൻ്റെ മൂലകളിലെല്ലാം ചിലന്തിവലകൾ; കണ്ടാൽ പ്രേതാലയം പോലെ ഒരു വീട്. ലെയ്സി എന്ന ഒരു സ്ത്രീയുടെ വീടിൻ്റെ അവസ്ഥയാണിത് .പേര് പോലെ തന്നെ അവർ വലിയ മടിച്ചി ആയിരുന്നു .വീട് വൃത്തിയാക്കുന്ന ശീലം പണ്ടേ അവർക്കില്ലായിരുന്നു .അവർ ഒരു ജോലിയും ചെയ്യില്ലായിരുന്നു ; എന്നുമാത്രമല്ല ശുചിത്വം പാലിച്ചിരുന്ന തുമില്ല .ഒരു ദിവസം അവർക്ക്   മാരകമായ ഒരു അസുഖം പിടിപെട്ടു. അവരുടെ ആരോഗ്യസ്ഥിതി വളരെ മോശമായി .വേഗം തന്നെ അവരെ  നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ അവർ ജീവന്മരണ പോരാട്ടം നടത്തി.ശുചിത്വം ഇല്ലാതെ ജീവിച്ചതുകൊണ്ട് അവരെ ബാക്ടീരിയ ,വൈറസ് പോലുള്ള രോഗാണുക്കൾ കീഴ്പ്പെടുത്തികളഞ്ഞു. ഡോക്ടർമാരുടെ പരിശ്രമഫലമായി അവരുടെ ജീവൻ തിരിച്ചു കിട്ടി. അതോടെ അവർ ഒരു പാഠം പഠിച്ചു. വീടും പരിസരവും വൃത്തിയാക്കി ഇടേണ്ടതിൻ്റെ ആവശ്യകത എന്താണെന്ന് അവർക്ക് ബോധ്യമായി. അന്നുമുതൽ ശുചിത്വത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി അവർ ജീവിച്ചു.     ഗുണപാഠം : ശുചിത്വമാണ് മഹത്വം                           നന്ദി

ശ്രീപാർവ്വതി രവീന്ദ്രൻ
6 എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ