എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കോവിഡു കാലത്തെ കാട്ടുവിശേഷം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡു കാലത്തെ കാട്ടുവിശേഷം      


"ലോക്ക് ഡൗൺ ആളൊഴിഞ്ഞ നിരത്തുകളിൽ കൗതുകമായി കാട്ടാനക്കൂട്ടം" ന്യൂസ് ചാനലിൽ വാർത്ത റിപ്പോർട്ട് ചെയ്ത് മടങ്ങിയ റിപ്പോർട്ടർക്കും ക്യാമറാമാനുമെല്ലാം കാട്ടാനക്കൂട്ടം രസകരമായ കാഴ്ചയായി .പക്ഷെ നമ്മുടെ കരിവീരന്മാർക്ക് ഇതു വല്ലതും അറിയണോ? എന്തായാലും ആരും വരുന്നുമില്ല, പോകുന്നുമില്ല. എന്നാലങ്ങോട്ട് ഇറങ്ങുക തന്നെ. കൂട്ടത്തിലെ വികൃതിക്ക് അടങ്ങിയിരിക്കാൻ പറ്റുന്നില്ല. അവൻ കാടായ കാടെല്ലാം ഓടി നടന്നു.അമ്മയുടെ ശാസനയൊന്നും അവൻ വകവെച്ചില്ല. തുമ്പിക്കൈ നീട്ടി പിടിച്ചവനോടി .അമ്മയും വിചാരിച്ചു പോയിക്കോട്ടെ. കുറെ നാളായില്ലേ നാടിൻ്റെ നിശബ്ദതയറിഞ്ഞിട്ട്. എന്തുകൊണ്ടാണ് മനുഷ്യർ വരാത്തത്? എല്ലാവർക്കും എന്തു പറ്റി? അല്ലെങ്കിൽ എവിടെ വച്ച് കണ്ടാലും ഒരു പെട്ടിയും കൊണ്ടുവരും. കൊമ്പൻ പറയുന്നതാണ്.പെട്ടിയെന്നുദ്ദേശിച്ചത് നമ്മുടെ ക്യാമറയാണ്.അപ്പോഴാണ് കൊമ്പൻ നമ്മുടെ കുഞ്ഞിക്കിളി ആ വഴി പോയത് കണ്ടത്. വിളിച്ചു നിർത്തി കാര്യമന്വേഷിച്ചു. അവൻ പറഞ്ഞു "ഇവിടെ മാത്രല്ലാട്ടോ, ഒരു സ്ഥലത്തും ആരും പുറത്തേക്കിറങ്ങുന്നില്ല". ഒരു സമയത്ത് സ്വന്തമായിരുന്ന നാടിനെ വീണ്ടും തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആനക്കൂട്ടം നാട്ടിലേക്കിറങ്ങി. പലയിടങ്ങളിലും പല വികൃതികളും കാണിച്ചവർ നടന്നു. റിപ്പോർട്ടർ തുടർന്നു " ക്യാമറാമാൻ രമേശി.നൊപ്പം സനൽ " ......           

നിരഞ്ജന സി എസ്
8D എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം