കുഞ്ഞിക്കിളിയേ കുഞ്ഞിക്കിളിയേ
എങ്ങോട്ടാ നീ പോകുന്നേ....
ഇലകൾ തേടിപ്പോകുന്നു
കൂടുണ്ടാക്കാൻ പോകുന്നു.....
കുഞ്ഞിക്കിളിയേ കുഞ്ഞിക്കിളിയേ
എങ്ങോട്ടാ നീ പോകുന്നേ....
തീറ്റ തേടിപ്പോകുന്നു
കുഞ്ഞുങ്ങൾക്കായ് പോകുന്നു ......
കുഞ്ഞിക്കിളിയേ കുഞ്ഞിക്കിളിയേ
എങ്ങോട്ടാ നീ പോകുന്നേ....
മുത്തുകൾ തേടി പോകുന്നു
കൂടിന് ഭംഗിക്കായ് പോകുന്നു......
കുഞ്ഞിക്കിളിയേ കുഞ്ഞിക്കിളിയേ
എങ്ങോട്ടാ നീ പോകുന്നേ....
കടകൾ തേടി പോകുന്നു
ബിസ്ക്കറ്റ് തിന്നാൻ പോകുന്നു.......
കുഞ്ഞിക്കിളിയേ കുഞ്ഞിക്കിളിയേ
എങ്ങോട്ടാ നീ പോകുന്നേ....
കൂട്ടരെ തേടി പോകുന്നു
കളിച്ചു രസിക്കാൻ പോകുന്നു......
കുഞ്ഞിക്കിളിയേ കുഞ്ഞിക്കിളിയ
എങ്ങോട്ടാ നീ പോകുന്നേ....
പാടം തേടി പോകുന്നു
ധാന്യം തിന്നാൻ പോകുന്നു.......
കുഞ്ഞിക്കിളിയേ കുഞ്ഞിക്കിളിയേ
എങ്ങോട്ടാ നീ പോകുന്നേ....
പഞ്ഞികൾ തേടി പോകുന്നു
കോട്ടുണ്ടാക്കാൻ പോകുന്നു.......
കുഞ്ഞിക്കിളിയേ കുഞ്ഞിക്കിളിയേ
എങ്ങോട്ടാ നീ പോകുന്നേ....
ബുക്കുകൾ തേടി പോകുന്നു
അറിവുകൾ നേടാൻ പോകുന്നു........