എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കടലമ്മയുടെ മടിത്തട്ടിൽ-ആസ്വാദനകുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കടലമ്മയുടെ മടിത്തട്ടിൽ-ആസ്വാദനകുറിപ്പ്      

കെ രമ´യുടെ അതിമനോഹരമായ ഒരു പുസ്തകമാണ് `കടലമ്മയുടെ മടിത്തട്ടിൽ´. കടലിനെ കുറിച്ചും, കടലിന്റെ അടിത്തട്ടിനെ കുറിച്ചും, കടലിലുള്ള ജീവികളെ കുറിച്ചും, ആണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും കടൽ ഇഷ്ടമുള്ളവർക്ക് കടലിനെ കുറിച്ച് അറിയാൻ ആഗ്രഹമുള്ളവർക്കും ഏറെഉപകാരപ്രദമാണ് ഈ പുസ്തകം.

                                        കടലിന്റെ മനോഹരമായ അടിത്തട്ട്  കൊട്ടാരം പോലെയാണ്. ആ കൊട്ടാരത്തിലെ പ്രജകൾ ആയ മത്സ്യങ്ങളാണ് തിരണ്ടി, മാലാഖ മത്സ്യം, ഫ്ലാഷ് ലൈറ്റ് മത്സ്യം, കോടാലി മത്സ്യം, തോറ്റപല്ലൻ മത്സ്യം എന്നിങ്ങനെ. ഭടൻമാരായ ഡോൾഫിനുകളും ക്രൂരന്മാരായ സ്രാവുകളും ആണ് ഈ രാജ്യത്തിൽ ഉള്ളതെന്ന അനുഭവമാണ് ഈ പുസ്തകം വായിച്ചപ്പോൾ എനിക്ക് ലഭിച്ചത്. നാണക്കരായ ഞണ്ടുകളെ കുറിച്ചും, സൂത്രക്കാരായ ഹെർമിറ്റ്  ഞണ്ടുകളെ കുറിച്ചും, നിറയെ രോമമുള്ള യതിഞണ്ടുകളെ കുറിച്ചും ഈ പുസ്തകം നമ്മോട് പറയുന്നു. ശംഖു, മുത്തുചിപ്പി, കടലിന്റെ അടിയിൽ വളരുന്ന ചെടികൾ ആയ സർഗാസോ പുല്ലുകൾ, ആൽഗാ, കെൽപ് കടൽ ചെടി, നെപ്ട്യൂൺ പുല്ലുകളും,  കടൽ കാബേജ് , കടൽവെള്ളരിക്കയെ  കുറിച്ചുമെല്ലാം കെ രമ പുസ്തകരൂപത്തിൽ നമ്മോട് പറയുന്നു. സസ്യങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കുന്ന കടൽ ലില്ലി, കടൽ പങ്ക പോലുള്ള ജീവികൾ അതിശയം പ്രകടമാക്കുന്നു. കടലിലെ വേറെ ഒരു അതിശയിപ്പിക്കുന്ന കാര്യമാണ് പോർച്ചുഗലിലെ `മാൻ ഓഫ് വാർ ´. അതിന്റെ സുതാര്യമായ ശരീരവും നീണ്ട ചുരുൾമുടി പോലെ കിടക്കുന്ന സ്പർശിനികളും ആണ് ഇതിന്റെ രൂപം. ഇത് ഒരൊറ്റ ജീവി അല്ല, ഒരു കൂട്ടം ജീവികളാണ്. ഇക്കൂട്ടത്തിലെ ഒരു ജീവി വായു നിറച്ച ഒരു കുമിള ഉണ്ടാക്കുന്നു. ഇതിന്റെ സഹായത്തോടെയാണ് ഈ ജീവികൾ മുങ്ങാതെ രക്ഷപ്പെടുന്നത്. മറ്റു ജീവികൾ ദഹനവ്യവസ്ഥ ഒരുക്കുന്നു. മറ്റൊരുകൂട്ടർ മുള്ളു  ഉള്ള കോശങ്ങൾ കൊണ്ട് സ്വയം രക്ഷയും ശത്രു സംഹാരവും നടത്തുന്നു. മത്സ്യങ്ങളും ഒഴുകിനടക്കുന്ന ചെറിയ ജീവികളുമാണ് ഇവയുടെ ആഹാരം. ഇവയുടെ ഒരു കുത്ത് കിട്ടിയാൽ മതി മത്സ്യങ്ങൾ ചത്തു പോകും അല്ലെങ്കിൽ ബോധരഹിതരാകും. പിന്നെ അവർക്ക് തിന്നാൻ എളുപ്പമാണ്. ചിലപ്പോൾ മനുഷ്യനും കിട്ടും കുത്ത്. പക്ഷേ മരിക്കുകയില്ല. വേദനയുണ്ടാകും. ഇതിന് ഈ പേരു വരാൻ കാരണം ഉണ്ട്. കാറ്റ് എങ്ങോട്ടാണ് ആ ദിശയിൽ ആണ് സഞ്ചരിക്കുക. ഒരു പായ്ക്കപ്പൽ പോലെ. 
                              കടലിലെ രാജകുമാരി എന്ന് നാം സങ്കൽപ്പിക്കുന്ന`മത്സ്യകന്യക´

തനിക്ക് കിട്ടിയ പുതിയ അറിവുകൾ  നമ്മോട് പുസ്തക രൂപത്തിൽ പങ്കുവെച്ച  കെ രമയോട് നാം കടപ്പെട്ടിരിക്കുന്നു.

ക്രിസ്റ്റീന
8A എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം