മാതൃഭാഷ തൻ അക്ഷരങ്ങളിൽ എൻ
പിഞ്ചി ളം ചുണ്ടിലാദ്യമായ് വന്ന
അക്ഷരമല്ലയോ 'അമ്മ'
ഉദരത്തിൽ ചുമന്നെന്നെ
ഭൂമിയിലെത്തിച്ച കൺകണ്ട ദൈവമെന്നമ്മ
കുഞ്ഞു പൂമേനി വളരുന്നതും നോക്കി
കാത്തിരിപ്പൂ മാതൃഹൃദയം
മറ്റൊരു ദൈവമുണ്ടോ ഭുവനത്തിൽ
തായ് മനത്തിനായ് പകരം വയ്ക്കാൻ
മരിച്ചാലും തീരുമോ മാതാവേ
നിന്നോടുള്ള കടപ്പാടുകൾ .