സഹായം Reading Problems? Click here


എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒരു ലോക്ഡൗൺ കാലം


     അപ്രതീക്ഷിതമായിസ്കൂളുകളെല്ലാം അടച്ചു. വൈകാതെ തന്നെ ലോക്ഡൗണും പ്രഖ്യാപിച്ചു.ആരും പുറത്തിറങ്ങരുത്.എല്ലാവരും വീട്ടിലിരുന്ന് മു‍‍ഷിഞ്ഞു. യുകെജിയിൽ പഠിക്കുന്ന അമ്മുക്കുട്ടിക്കും ബോറടിച്ചു.തുടങ്ങി. അവൾ അച്ചനോട് ചോദിച്ചു.സ്കൂളടച്ചു അച്ചൻ ജോലിക്കും പോകുന്നില്ലല്ലോ നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ അച്ഛാ? അത് പറ്റില്ലല്ലോ മോളെ ഇപ്പോൾ ലോക്ഡൗൺ കാലമല്ലേ അതു കഴി‍‍‍ഞ്ഞു പോകാംഅച്ചൻ പറഞ്ഞു.എന്താണച്ഛാ  ലോക്ഡൗൺ? എന്തിനാണ് വീട്ടിൽ തന്നെയിരിക്കുന്നത്?മോളെ നമ്മുടെ നാട് മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുകയല്ലേ ഏല്ലായിടത്തും ദിവസവും ആളുകൾ കൊറോണ വന്ന് മരിക്കുകയും ചെയ്യുന്നുണ്ട് . ഇത് മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാനാണ് പ്രധാനമന്ത്രി  ലോക്ഡൗൺ പ്രഖ്യാപിച്ചത് . പിന്നെ ഈ വൈറസ് പകരാതിരിക്കാൻ നമ്മൾ ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് ഇരുപത് സെക്ക്ൻ്റ  കഴുകണം.പുറത്ത്പോകുമ്പോൾ മാസ്ക്കും ധരിക്കണം .അയ്യേ...പുറത്ത് പോകുമ്പോൾ ആരെങ്കിലും മാസ്ക് ധരിക്കുമോ? അതെന്തിനാണ് മാസ്ക് ധരിക്കുന്നത് അച്ഛാ? 
    കൊറോണ വൈറസ് മൂക്കിലൂടെയും വായിലൂടെയും ഉളളിലേയ്ക്ക് പ്രവേശിക്കാതിരിക്കാനാണ് മാസ്ക് ധരിക്കുന്നത് അച്ഛൻ പറഞ്ഞു. അപ്പോഴാണ് അമ്മുവിന് കാര്യം മനസ്സിലായത്.
   കുറച്ച് ദിവസങ്ങൾക്ക് ശേഷം അമ്മുവിന്റെ അച്ഛൻ വാർത്ത കാണുകയായിരുന്നു ഇടയ്ക്ക് അച്ഛൻ അമ്മയോട് പറഞ്ഞു "എടീ എല്ലാ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടി വരികയാണ് . പക്ഷേ നമ്മുടെ കൊച്ചു കേരളത്തിൽ രോഗബാധിതർ കുറയുകയാണല്ലോ" അത് സത്യമാണോ ഏട്ടാ അതെ ‍ഞാൻ പറഞ്ഞത് സത്യമാണ്.കുറച്ച് സമയം കഴിഞ്ഞ് അമ്മുക്കുട്ടി ചോദിച്ചു  അച്ഛാ നമ്മുടെ കേരളത്തിൽ എങ്ങനെയാണ് രോഗബാധിതർ കുറഞ്ഞത്? അപ്പോൾ അച്ഛൻ ചിരിച്ചു ഹ...ഹ....ഹ....ഹ.... എന്നിട്ട് പറഞ്ഞു അതോ അത് നമ്മുടെ ശൈലജ ടീച്ചറും ആരോഗ്യ പ്രവർത്തകരും കൂടി കൊറോണ വൈറസിനെ അടിച്ചോടിച്ചു. ആരാണച്ഛാ ശൈലജ ടീച്ചർ അമ്മുക്കുട്ടിയുടെ സംശയം തീർന്നില്ല അപ്പോൾ അച്ഛൻ പറഞ്ഞു നമ്മുടെ ആരോഗ്യ മന്ത്രിയാണ് ശൈലജ ടീച്ചർ ടീച്ചർ ഒരു മാലാഖയാണ് നമ്മുടെയെല്ലാം ആരോഗ്യം സംരക്ഷിക്കുന്ന മാലാഖ.

അത്താഴം കഴിച്ച് അമ്മുക്കട്ടിയും, അച്ഛനും ,അമ്മയും ഉറങ്ങി അന്ന് രാത്രി അവൾ ഒരു മാലാഖയെ സ്വപ്നം കണ്ടു. ശൈലജ ടീച്ചർ എന്ന മാലാഖയെ...

ഹസ്ന എസ് എസ്
3 എൽ എം എൽ പി എസ് അരിവാരിക്കുഴി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 10/ 2020 >> രചനാവിഭാഗം - കഥ