എൽ.​​​എം എസ്സ്എൽ.പി എസ്സ് കുരിപ്പള്ളി/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലം

ലോക് ഡൗൺ കാലം

കാലം കാലം ലോക് ഡൗൺ കാലം
കൊറോണ മൂലം ഉണ്ടായ കാലം
ചക്കയുടെ രുചി അറിഞ്ഞ കാലം
ഹോട്ടൽ ഭക്ഷണം ഇല്ലെന്നറിഞ്ഞ കാലം
കാലം കാലം ലോക് ഡൗൺ കാലം
ശുദ്ധവായു എന്തെന്നറിഞ്ഞ കാലം
എന്നലത് ശ്വസിക്കാനാവാതെ
മൂക്കും വായും മറച്ച് നടക്കുന്ന കാലം
കാലംകാലം ലോക് ഡൗൺ കാലം
പണത്തിന് വിലയില്ലെന്നറിഞ്ഞ കാലം
മനുഷ്യത്വത്തിന് വിലയുണ്ടെന്നറിഞ്ഞ കാലം
സ്കൂളും കടകളുമെല്ലാം അട‍ഞ്ഞുകിടക്കുന്ന കാലം
കാലം കാലം ലോക് ഡൗൺ കാലം
കൊറോണ എന്നൊരു മഹാമാരി
ഒത്തിരിനാൾ തടവിലാക്കി നമ്മെ
ഈ മാരി ഇല്ലാത്ത നാളേക്കായി
പ്രാർത്ഥനയോടെ ജാഗ്രതയോടെ നിൽക്കാം
 

മുഹമ്മദ് അഫ്സൽ
3 A എൽ എം എസ് എൽ പി എസ് കുരീപള്ളി
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത