ഊഞ്ഞാലിടേണ്ട മുറ്റത്തെ മാവിൽ
പേരക്കിടാങ്ങൾ വരുന്നതു കാത്ത
മുത്തച്ഛനോതുന്നു മുത്തശ്ശിയോടായി
ഈ വർഷമാരും കാത്തിരിക്കേണ്ട
വേനലവധി പൊളിച്ചടുക്കാനായി
ഉണ്ണിക്കിടാങ്ങൾ എത്തുകയില്ല
ഭീകരനാമൊരു രോഗത്തെ പേടിച്ചു
ലോകരെല്ലാരും മിഴിച്ചു നിൽക്കുന്നു
കൊറോണ കൊറോണ കേട്ടു മടുത്തു
കുഞ്ഞിളം പുഞ്ചിരി പേടിയായി മാറി
വേനലവധി കൊഴിഞ്ഞുതീരാറായ്
ഇനിയുള്ള വർഷം എന്തായിത്തീരുമോ
ഇനിയുള്ള വർഷം എന്തായിത്തീരുമോ