എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ കൊറോണ - ഇന്നത്തെ പ്രശ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഇന്നത്തെ പ്രശ്നങ്ങൾ

നമ്മുടെ ഈ കാലഘട്ടത്തിനെ കോറോണക്ക് മുമ്പും പിമ്പും എന്ന നിലയിൽ അടയാളപ്പെടുത്തേണ്ടതാണ്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ആദ്യ കൊറോണ മരണം. പിന്നീട് ലോകത്തിൽ ഒരു ലക്ഷത്തിലതികം മനുഷ്യജീവന് കവർന്ന മഹാമാരിയായ കൊറോണ വൈറസ് മാറുന്നു. ഒരു പക്ഷെ മനുഷ്യൻ രൂപപെട്ടതിനുശേഷം ലോകം ഇത്രേയതികം അകലം പാലിച്ചു ജീവിച്ചിട്ടുണ്ടാകില്ലാ. സഹജീവികളുമായ് സമ്പർക്കമില്ലാതെ ജീവിക്കുക എന്നത് മനുഷ്യവംശത്തിനു അസാധ്യമായ കാര്യമാണ്. കോറോണ വൈറസിനെ തോൽപിക്കാൻ പ്രത്യേക പരിശീലനം ആവശ്യമാണ്. എല്ലാവരും വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞു ശുചിത്വവും പാലിച്ചാൽ ഈ രോഗത്തെ കീഴടക്കാം. ജനങളുടെ പരിഭ്രാന്തിയാണ് മറ്റൊരു പ്രശ്നം. ലോകത്താകമാനം മരണനിരക്ക് ഉയരുന്നു. തൊഴിൽ സാമ്പത്തികം തകർന്നത്‌പോകുന്നു എന്നതാണ് വെല്ലുവിളി. ആരോഗ്യമേഖലയിലെ പ്രവർത്തകർ ദൈവതുല്യരാകുന്നു. മദ്യപാനം, ജാതി വർഗ്ഗ അക്രമങ്ങൾ കുറയുന്നു. എന്തൊക്കെ ആയാലും കോറോണകാലം കേരളീയർ ലോകത്തിന്റെ മുന്നിൽ തല ഉയർത്തിതന്നെ നിൽക്കുന്നു.

പാർവതി കെ. പി.
3 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം