എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ കൊറോണയെ അറിയാമോ ?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ അറിയാമോ ?

ലോകം ഇന്ന് മാനവകുലത്തിന്റെ നാശത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്...... അതിനുകാരണം എന്താണെന്നും നമ്മുക്കറിയാം. സെക്കന്റുകൾകൊണ്ട് മാനവനെ മൃത്യുവിലേക്ക് നയിക്കുന്ന കൊറോണ എന്ന വൈറസാണ് ഇതിനു കാരണം. ലോകത്തിലെ വിവിധ രാജ്യങ്ങളും ഇന്ന് കൊറോണയുടെ പിടിയിലമർന്നിരിക്കുകയാണ്, ഒപ്പം തന്നെ അതിനെ ചെറുക്കാനുള്ള ശ്രമങ്ങളിലുമാണ്.

2019 നവംബർ മാസത്തിൽ ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി രേഖപ്പെടുത്തിയത്. വന്യജീവികളിൽ നിന്നാണ് ഈ വൈറസ് വ്യാപിച്ചത്. വുഹാനിലെ ജനങ്ങൾ വവ്വാൽ, പട്ടി, പാമ്പ്, എലി തുടങ്ങിയവയെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നവരാണ്. ഇവയിൽ നിന്നാണ് വൈറസിന്റെ വ്യാപനം എന്ന പറയപ്പെടുന്നു. വൈറസ് ആയതിനാൽ സമ്പർക്കം വഴി ഇതു ലോകമെമ്പാടുമുള്ള മനുഷ്യരിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിൽ ഈ വൈറസ് മൂലമുള്ള മരണസംഖ്യ ഒരു ലക്ഷം കടന്നു.

രോഗത്തെ ചെറുക്കുന്നതോടോപ്പം വൈറസിന്റെ വ്യാപനത്തെ തടയാൻ സ്വീകരിച്ച മാർഗനിർദ്ദേശങ്ങൾ വഴി ലോകരാഷ്ടങ്ങൾക്ക് വലിയ ഒരു മാതൃകയായിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം. ജനജീവൻ സംരക്ഷിക്കാൻ ശക്തമായ നടപടികളാണ് ഇന്ത്യയും കേരളസർക്കാരും എടുത്തിരിക്കുന്നത്. നിയമങ്ങൾ അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്. നമ്മുക്ക് വേണ്ടി ഡോക്ടർമാരും നഴ്സുമാരും രാപകലില്ലാതെ കഷ്ടപ്പെടുകയാണ്. നമ്മുക്ക് അവർക്കു വേണ്ടി ചെയ്യാവുന്നത് നിയമങ്ങൾ പാലിച്ചു വീട്ടിലിരുന്ന് രോഗവ്യാപനം തടയുക എന്നത് മാത്രമാണ്. ഒപ്പം മാസ്കുകൾ ധരിക്കുക. സോപ്പ് ഉപയോഗിച്ചു കൈ കഴുകാം. ഭയക്കാതെ ധൈര്യത്തോടെ നേരിടാം. മുന്നേറാം.

അനന്യ ടി ആർ
4 എ എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം