എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/സഹജീവി സ്നേഹവും കരുതലും

സഹജീവി സ്നേഹവും കരുതലും

കൊറോണയെന്ന മഹാമാരി
ലോകം മുഴുവൻ വിലസുന്നു
ഈ വൈറസിനെ തോൽപിക്കാൻ
നമ്മൾക്കൊന്നായ് ചേർന്നീടാം
ഈ വൈറസിനെ തോൽപിക്കാൻ
പ്രയത്‌നിക്കും പണിയാളുകളെ
നിങ്ങളെ ഞങ്ങൾ നമിക്കുന്നു
നിങ്ങൾക്കായിരം അഭിവാദ്യം
മാസ്കുകൾ നമ്മൾ ധരിക്കേണം
കൈകൾ സോപ്പിട്ടു കഴുകേണം
വൃത്തിയായി നമ്മൾ ഇരിക്കേണം
കൂട്ടം കൂടി ഇരിക്കരുത്
അരുതേ അരുതേ ചെയ്യരുതേ
ചെയ്യരുതാത്തത് ചെയ്യരുതേ
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
നിയമം നമ്മൾ കാക്കേണം
പകരും രോഗം വന്നാലോ
കരുതലിൽ നമ്മളിരിക്കേണം
കരുതലിൽ നമ്മളിരുന്നാലോ
രോഗാണുക്കൾ തോൽക്കുലോ
മാനവരാകെ ജയിക്കാനായി
നമ്മൾക്കൊന്നായ് പോരാടാം
പൊരുതി ജയിക്കാൻ കരുതിയിരിക്കാം
മാലോകരെ നാം മുന്നോട്ട്‌
നമ്മെ നയിക്കും പടനായകരുടെ
വാക്കുകൾ നമ്മൾ കേൾക്കേണം
നമ്മെ നയിക്കും ജനനായകരുടെ
കൂടെ നമ്മൾ നിൽക്കേണം
ഇനിയും നമ്മൾ ജയിക്കേണം
മഹാമാരികൾ തകരേണം
അതിനായി നമുക്ക് പോരാടാം
ഒന്നായി നമുക്ക് പോരാടാം
ഒന്നിച്ചൊന്നായ് പ്രാർത്ഥിക്കാം
ഒന്നിച്ചൊന്നായ് ചേർന്നീടാം
മഹാമാരികൾ തകരട്ടെ
പുതിയൊരു ലോകം വിടരട്ടെ

ദേവനന്ദ എ എസ്
3 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത