എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ - ഒരു മഹാമാരി
കൊറോണ - ഒരു മഹാമാരി
ചൈനയിലെ വുഹാനിൽ നിന്നും ഉത്ഭവിച്ചെന്നു കരുതുന്ന 'കൊറോണ' എന്ന വൈറസ് പരത്തുന്ന രോഗം ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. 2019 - ൽ കണ്ടുപിടിച്ച വൈറസ് ആയതു കൊണ്ട് ഈ രോഗത്തിനെ കോവിഡ് - 19 എന്ന് വിളിക്കുന്നു. ചെറിയ പനിയിൽ തുടങ്ങി ശ്വാസകോശത്തെ ബാധിച്ചു മരണം വരെ സംഭവിക്കാവുന്ന ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. ആദ്യം ചൈനയിൽ മാത്രം കണ്ടിരുന്ന ഈ രോഗം വളരെ പെട്ടെന്നു ലോകം മുഴുവൻ ബാധിച്ചു ഇപ്പോൾ നമ്മുടെ ഈ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു. വ്യക്തി ശുചിത്വം പാലിച്ചാൽ ഈ രോഗത്തെ അകറ്റാം എന്ന് പറയുന്നുവെങ്കിലും സാമൂഹികമായ വ്യാപനം ഉണ്ടാകാതിരിക്കാൻ സർക്കാർ ലോക്‌ഡോൺ പ്രഖ്യാപിച്ചു. വീടുകൾ തന്നെ ഇരിക്കണം എന്നാണു ലോക്‌ഡൗൺ കൊണ്ട് അർത്ഥമാക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്കെല്ലാതെ ഒന്നിന്നും പറ്റാത്ത അവസ്ഥ. അത്യാവശ്യം കാശ് ഉള്ളവർക്ക് മാത്രം വീടുകളിൽ സ്വസ്ഥമായി ഇരിക്കാം. കൂലി പണിക്കാരും പാവങ്ങളും വൃദ്ധജനങ്ങളും നന്നായി കഷ്ടത്തിലായി. ഓരോ ദിവസവും രാജ്യത്തും ലോകത്തും മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. മലേറിയ എന്ന രോഗത്തിന് കൊടുക്കുന്ന മരുന്നാണ് രോഗികൾക്ക് കൊടുക്കുന്നത്. കുറച്ചു പേരു രോഗം ഭേദമായി ആശുപത്രി വിടുന്നു. എന്തായാലും ഈ രോഗത്തിന് കൃത്യമായ മരുന്ന് കണ്ടുപിടിച്ചാൽ മാത്രമേ ലോകത്തിനു ഈ മഹാമാരിയിൽ നിന്നും മോചനം ഉണ്ടാകൂ.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം