എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/അനുസരണയില്ലായ്‌മ

Schoolwiki സംരംഭത്തിൽ നിന്ന്
അനുസരണയില്ലായ്‌മ

ഒരു പാവപ്പെട്ട വീട്ടിലെ അംഗമായിരുന്നു അമ്മു. അമ്മുവിന് അച്ഛനും അമ്മയും ഒരു ചേട്ടനും ഉണ്ട്. അനുസരണയില്ലാത്ത ഒരു കുട്ടിയായിരുന്നു അവൾ. കൊറോണാ വൈറസ് വ്യാപകമായതിനെത്തുടർന്നു അവളുടെ സ്കൂൾ അടച്ചു. അച്ഛനും അമ്മയും പറഞ്ഞു പുറത്തു ഇറങ്ങരുത്. അവൾ അനുസരിച്ചില്ല. അവൾ പുറത്തിറങ്ങി. അങ്ങനെ ഒരു ദിവസം അവൾക്കു പനിയും ചുമയും പിടിപെട്ടു. 'അമ്മ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർ പറഞ്ഞു കൊറോണ വൈറസ് രോഗം ഉള്ളതിനാൽ മുറിയിൽ അടച്ചിരിക്കാൻ. അമ്മു പറഞ്ഞു ഞാൻ ഇരിക്കുകയില്ല. ഡോക്ടർ ആ രോഗത്തെ പറ്റി വിശദമായി അവൾക്കു പറഞ്ഞു കൊടുത്തു. അവൾ വീട്ടിൽ വന്നു ഡോക്ടർപറഞ്ഞതനുസരിച്ചു മുറിയിലിരുന്നു. അവൾ ഓർത്തു, അമ്മയും അച്ഛനും പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എനിക്ക് ഈ ഗതികേട് വരുമായിരുന്നില്ല.

ദക്ഷയ് കൃഷ്ണ
3 B എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ