കൊറോണ

രാവിലത്തെ ചായ കഴിഞ്ഞ്
ടി.വി കണ്ടിരിക്കുമ്പോൾ ….
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായകൊടുക്കുമെന്നും …..
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടു പേരും ഒന്ന് മയങ്ങുമെന്നും …….
പറമ്പിൽ
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും …..
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
സിററ് ഒൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും ….
അ‍ഞ്ചുമണിയുടെ വെയിൽ
ഊണുമേശപ്പുറത്ത്വിരിയിടുമെന്നും …..
ഇന്നലെ വന്ന കെറോണയാണ്
കാട്ടിത്തന്നത്.

സോനാമോൾ ബിനു
7 A എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത