എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ/അക്ഷരവൃക്ഷം/ ജീവനൊരു കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവനൊരു കരുതൽ


ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാക്ഷിയായ ഏറ്റവും മാരകമായ വിപത്താണ് കൊറോണ.ചൈനയിലെ വുഹാനിൽ ഉടലെടുത്ത ഈ കൊറോണ ഇന്ന് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.ഒരു പക്ഷെ ഈ കൊറോണ ഇത്രയും ശക്തമാകാൻ കാരണം മനുഷ്യന്റെ പ്രവൃത്തികൾ തന്നെയാണ്.പലപ്പോഴും നമ്മൾ മറന്ന് പോകുന്നയൊന്നാണ് ശുചിത്വം.കൈകാലുകളും ശരീരവും വൃത്തിയായി സൂക്ഷിക്കാതിരുന്നാൽ പലതരം അസുഖങ്ങളും നമുക്ക് ഉണ്ടാകും.അതിനെക്കുറിച്ചു ഓർമിപ്പിക്കുന്ന ഒരു കൊറോണാകാലമാണിത്.നമ്മുടെ കൈകൾ വൃത്തിയായി കഴുകുന്നതിലൂടെ നമ്മൾ കൊറോണ എന്ന മാരകവിപത്തിന്നെതിരെ പ്രതിരോധിക്കുകയാണ്.അത്പോലെ ഈ കൊറോണാകാലത്തു നമ്മുടെ കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നു.വീട്ടിലിരിക്കുന്ന സമയത്തു നമ്മൾ പുറത്തെടുക്കാതിരിക്കുന്ന പല കഴിവുകളും പുറത്തെടുക്കുന്നു.നമ്മൾ സമയമില്ലയെന്ന കാരണത്താൽ മാറ്റിവെച്ച പല കാര്യങ്ങളും ചെയ്യാനുള്ള ഒരു അവസരമാണ് ഈ കൊറോണക്കാലം.അത്പോലെ തന്നെ പലതിനെയും കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ്.സഹജീവികളെ സഹായിക്കാനും അവരെ സ്നേഹിക്കാനും നാം സന്നദ്ധരാകുന്നു.ഒരു പക്ഷെ കൊറോണ എന്ന രോഗം പല ദുരന്തങ്ങളെയും പോലെ തന്നെ മനുഷ്യനെ പലതിനെയും കുറിച്ച് ചിന്തിപ്പിക്കുകയും ഓർമിപ്പിക്കുകയും ചെയ്യുന്ന ഒന്നാവാം.അത്കൊണ്ട് തന്നെ നമുക്ക് ഇതിനെ പ്രതിരോധിച്ചുകൊണ്ട് നമ്മുടെ ജീവന് ഒരു കരുതലെടുക്കാം.

ADITHYAN J S
IX A എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം